ലൈംഗികാതിക്രമം, സി.പി.ഐ സംസ്ഥാന കൗണ്‍സില്‍ അംഗത്തിനെതിരെ നടപടി .
നെടുങ്കണ്ടം: ലൈംഗികാതിക്രമം ഉണ്ടായെന്ന വീട്ടമ്മയുടെ പരാതിയില്‍ സി.പി.ഐ സംസ്ഥാന കൗണ്‍സില്‍ അംഗം സി.കെ. കൃഷ്ണന്‍കുട്ടിക്കെതിരെ പാര്‍ട്ടി നടപടി. ജില്ല എക്സിക്യൂട്ടിവില്‍നിന്ന് ഒഴിവാക്കാനും എന്നാല്‍ ജില്ല കൗണ്‍സിലില്‍ നിലനിര്‍ത്താനുമാണ് ജില്ല കൗണ്‍സില്‍ തീരുമാനം. സംസ്ഥാന കൗണ്‍സിലില്‍നിന്ന് ഒഴിവാക്കാനും ശിപാര്‍ശ ചെയ്തു.
വെള്ളിയാഴ്ച 80ലധികം പേര് പങ്കെടുത്ത ജില്ല കൗണ്‍സില്‍ യോഗത്തില്‍ ഏറെ വാഗ്വാദങ്ങള്ക്ക്് ശേഷമാണ് നടപടി. ഒരേ തെറ്റ് നിരവധി തവണ ആവര്‍ത്തിക്കുകയും ഒരു തവണ സംസ്ഥാന കൗണ്‍സിലില്‍നിന്ന് ബ്രാഞ്ചിലേക്ക് തരം താഴ്ത്തുകയും ചെയ്ത ഇദ്ദേഹത്തെ പാര്‍ട്ടിയില്‍ തുടരാന്‍ അനുവദിക്കരുതെന്നായിരുന്നു ഒരു വിഭാഗത്തിെന്റ വാദം.
വ്യാഴാഴ്ച ചേര്‍ന്ന ഒമ്ബതംഗ ജില്ല സെക്രേട്ടറിയറ്റിലും വനിത അംഗം ഇദ്ദേഹം പാര്‍ട്ടിയില്‍ തുടരുന്നതില്‍ ശക്തമായ എതിര്‍പ്പ് പ്രകടിപ്പിച്ചു. നടപടി എടുക്കാന്‍ പാര്‍ട്ടിയുടെ മൂന്നംഗ അന്വേഷണ കമീഷന് ജില്ല കമ്മിറ്റിക്ക് നല്കിയ റിപ്പോര്‍ട്ടാണ് വ്യാഴാഴ്ച പരിശോധിച്ചത്. സി.പി.ഐ നെടുങ്കണ്ടം ഓഫിസിലെ സ്ഥിരം സന്ദര്‍ശകയായ വനിതാ അംഗത്തോട് ലൈംഗികാതിക്രമം ഉണ്ടായെന്ന പരാതിയിലാണ് ശിപാര്‍ശയും തുടര്‍ നടപടിയും.
ലൈംഗികാതിക്രമത്തിന് തെളിവായി ഫോണ്‍ സംഭാഷണങ്ങളും വാട്സ്ആപ് സന്ദേശങ്ങളുടെ സ്ക്രീന്‍ ഷോട്ടുകളും വീട്ടമ്മ കമീഷന് കെമാറിയിരുന്നു.വീട്ടമ്മക്കുപുറമെ മറ്റ് അഞ്ച് പരാതികൂടി ഇദ്ദേഹത്തിനെതിരെ പാര്‍ട്ടിക്ക് ലഭിച്ചിരുന്നു.
ജില്ല സെക്രേട്ടറിയറ്റ് വ്യാഴാഴ്ച ചേര്‍ന്ന യോഗത്തില്‍ എടുത്ത തീരുമാനം പൂര്‍ണമായും അംഗീകരിക്കാന്‍ ജില്ല കൗണ്‍സില്‍ തയാറായില്ല. ആറുവര്‍ഷം മുമ്ബ് സമാന ലൈംഗികാതിക്രമക്കേസില്‍ സംസ്ഥാന കൗണ്‍സിലില്‍നിന്നും ബ്രാഞ്ച് കമ്മിറ്റിയിലേക്ക് തരംതാഴ്ത്തി മൂന്നുവര്‍ഷം ബ്രാഞ്ചില്‍ പ്രവര്‍ത്തിച്ചശേഷമാണ് വീണ്ടും സംസ്ഥാന കൗണ്‍സിലിലെത്തിയത്.
എക്സിക്യൂട്ടിവ് തീരുമാനം കൗണ്‍സിലില്‍ അംഗീകരിക്കണമെന്നാണ്. എന്നാല്‍, കൗണ്‍സിലില്‍ അംഗീകരിക്കാന്‍ പലരും തയാറായില്ല. ഇത് പാര്‍ട്ടിയില്‍ വിഭാഗീയതക്ക്് കാരണമായിട്ടുണ്ട്