ഗുരുവായൂർ ക്ഷേത്രത്തിലെ ഒരു ജീവനക്കാരൻ അടക്കം നഗരസഭ പരിധിയില്‍ 22 പേര്‍ക്ക് കൂടി കോവിഡ്.

Above Post Pazhidam (working)

ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തിലെ ഒരു ജീവനക്കാരൻ അടക്കം നഗരസഭ പരിധിയില്‍ 22 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. തൈക്കാട് പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ 57 പേര്‍ക്ക് നടത്തിയ ആന്റിജന്‍ പരിശോധനയില്‍ 17 പേര്‍ക്കും വിവിധ ആശുപത്രികളിലായി നടത്തിയ ആര്‍.ടി.പി.സി.ആര്‍ പരിശോധനയില്‍ അഞ്ച് പേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. തൈക്കാട് സോണില്‍ 17 പേരിലും പൂക്കോട് സോണില്‍ മൂന്ന് പേരിലും അര്‍ബന്‍ സോണില്‍ രണ്ട് പേരിലുമാണ് രോഗം കണ്ടെത്തിയത്. 07,10,20 വാര്‍ഡുകളില്‍ അഞ്ച് പേര്‍ക്ക് വീതമാണ് രോഗം ബാധിച്ചത്. നഗരസഭ പരിധിയിലെ സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരിക്കും രോഗം സ്ഥിരീകരിച്ചു. രോഗ വ്യാപനം കുറഞ്ഞതിനെ തുടര്‍ന്ന് എട്ട് വാര്‍ഡുകള്‍ കണ്ടെയ്‌മെന്റ് സോണില്‍ നിന്നൊഴിവാക്കി.മൂന്ന്, അഞ്ച്, 25, 29, 33, 37, 39, 40 എന്നീ വാര്‍ഡുകളാണ് കണ്ടെയ്‌മെന്റ് സോണില്‍ നിന്നൊഴിവാക്കിയത്.

Poonthanam
Rugmani 700-200

Vasudev Inn