Header 1 vadesheri (working)

ഗുരുവായൂരിൽ കൊവിഡ് ബാധിച്ച് വീട്ടമ്മ മരിച്ചു

Above Post Pazhidam (working)

ഗുരുവായൂർ: ഗുരുവായൂരിൽ കൊവിഡ് ബാധിച്ച് വീട്ടമ്മ മരിച്ചു. ഇരിങ്ങപ്പുറം മണിഗ്രാമം കൊള്ളന്നൂര്‍ വീട്ടില്‍ ജേക്കബ് ഭാര്യ ഗ്രേസി (52)യാണ് മരിച്ചത്. ഇവര്‍ ദീര്ഘ കാലമായി പ്രമേഹബാധിതയായി ചികിത്സയിലാണ്. ശ്വാസതടസ്സം അനുഭവപ്പെട്ട് അമല ആശുപത്രിയില്‍ ചികിത്സയിലിരിക്കെ കഴിഞ്ഞ 18നാണ് ഇവര്ക്ക് രോഗം സ്ഥിരീകരിക്കുന്നത്. ഇന്നലെ തൃശൂര്‍ മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയും ഇന്ന് രാവിലെ മരണപ്പെടുകയുമായിരുന്നു. ഇവരുടെ ഭര്ത്താവിനും ഇവരെ ആശുപത്രിയിലാക്കിയ ബന്ധുവിനും ചൊവ്വാഴ്ച രോഗം സ്ഥിരീകരിച്ചിരുന്നു. സംസ്‌കാരം വൈകീട്ട് കോവിഡ് പ്രോട്ടോകാൾ പാലിച്ച് മുളയത്ത് നടന്നു . ഇതോടെ നഗരസഭ പരിധിയില്‍ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം അഞ്ചായി.

First Paragraph Rugmini Regency (working)