Header 1 = sarovaram
Above Pot

കരുവന്നൂർ മുനയം റെഗുലേറ്റർ കം ബ്രിഡ്ജിന്റെ നിർമ്മാണോദ്ഘാടനം നടത്തി

തൃശൂർ : കരുവന്നൂർ മുനയം റെഗുലേറ്റർ കം ബ്രിഡ്ജിന്റെ നിർമ്മാണോദ്ഘാടനം ജലവിഭവ വകുപ്പ് മന്ത്രി കെ കൃഷ്ണൻകുട്ടി വീഡിയോ കോൺഫറൻസിലൂടെ നിർവഹിച്ചു. പി.സി കനാലിലെ ഉപ്പുവെള്ളം കരുവന്നൂർ പുഴയിലേക്ക് കയറാതെ സംരക്ഷിക്കുക, 3000 ഹെക്ടറോളം വരുന്ന കോൾ നിലങ്ങളിലേക്ക് ശുദ്ധജലം എത്തിക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് നബാർഡ് പദ്ധതിയിലുൾപ്പെടുത്തി മുനയം റെഗുലേറ്ററും ബ്രിഡ്ജും നിർമ്മിക്കുന്നത്. പദ്ധതി വഴി അന്തിക്കാട്, താന്ന്യം, ചാഴൂർ, കാട്ടൂർ പഞ്ചായത്തുകളിലേക്ക് കുടിവെള്ളം എത്തിക്കാനും പാലം വരുന്നതോടെ കാട്ടൂർ, താന്ന്യം പഞ്ചായത്തുകളിലെ ജനങ്ങളുടെ ഗതാഗതക്ലേശം പരിഹരിക്കാനും സാധിക്കും. പദ്ധതിക്കായി 24 കോടി നബാർഡ് അനുവദിച്ചു.

കൃഷി വകുപ്പ് മന്ത്രി അഡ്വ. വി എസ് സുനിൽകുമാർ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഗീത ഗോപി എംഎൽഎ ശിലാഫലകം അനാച്ഛാദനം ചെയ്തു. ടി എൻ പ്രതാപൻ എംപി, ബെന്നി ബെഹന്നാൻ എം പി, കെ യു അരുണൻ മാസ്റ്റർ എംഎൽഎ, ജില്ലാ കളക്ടർ എസ് ഷാനവാസ് എന്നിവർ മുഖ്യാതിഥികളായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ്, ചീഫ് എൻജിനീയർ ബിനു ജയകുമാർ, ജില്ലാ ജലസേചന വകുപ്പ് സൂപ്രണ്ടിങ് എൻജിനീയർ കെ രാജേഷ്, ഇറിഗേഷൻ വകുപ്പ് എക്‌സിക്യൂട്ടീവ് എൻജിനീയർ റഫീക്ക ബീവി, വിവിധ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്മാരും, രാഷ്ട്രീയ പാർട്ടി പ്രതിനിധികളും പങ്കെടുത്തു.

Vadasheri Footer