Above Pot

“സൊത്തു” സിനിമ സംവിധായകനാകുന്നു

ഗുരുവായൂര്‍ . അനീഷ് അരിയന്നൂര്‍ എന്ന സൊത്തു സിനിമ എടുക്കുന്നു. പാഴ് വസ്തുക്കള്‍ പെറുക്കി വിറ്റ് തെരുവില്‍ ജീവിക്കുന്ന 3 കുട്ടികളുടെ കഥ പറയുന്ന ഷോര്‍ട് ഫിലിം. സിനിമയുടെ പേര് ‘കുപ്പ’. കഥ, സംവിധാനം: അനീഷ് അരിയന്നൂര്‍ (സൊത്തു).ബാക്ക് ബെഞ്ച് സ്റ്റോറീസിന്റെ ബാനറില്‍ നിര്‍മിക്കുന്ന സിനിമയുടെ നിര്‍മാണച്ചെലവ് വഹിക്കുന്നത് സൊത്തുവിനെ സ്‌നേഹിക്കുന്ന വലിയ മനുഷ്യരാണ്. അതില്‍ ഒരാള്‍ പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിലെ അധ്യാപകനാണ്.

First Paragraph  728-90

സിനിമ രംഗത്ത് സജീവമായി പ്രവര്‍ത്തിക്കുന്നവര്‍ തന്നെയാണ് അണിയറ പ്രവര്‍ത്തകര്‍. എല്ലാം സൊത്തുവിന്റെ അടുപ്പക്കാര്‍.
കെ.സി.മനീഷ് തിരക്കഥയും വി.കെ.പ്രദീപ് സിനിമോട്ടോഗ്രഫിയും സുനേഷ് പാവനി സംഗീതവു നിര്‍വഹിക്കുന്നു. പ്രേമന്‍ ഗുരുവായൂരാണ് നിര്‍മാണ നിര്‍വഹണം. പി.ടി.കുഞ്ഞുമുഹമ്മദിന്റെ സിനിമകളില്‍ സഹസംവിധായകനായ സുനില്‍ ബാലകൃഷ്ണന്‍, ജിനോവിന്‍.സി.വര്‍ഗീസ് എന്നിവര്‍ സഹായവുമായി ഒപ്പമുണ്ട്.
ചിത്രത്തിന്റെ പൂജ അരിയന്നൂര്‍ ക്ഷേത്രനടയില്‍ ക്ഷേത്രസമിതി പ്രസിഡന്റ് മോഹന്‍ദാസ് എലത്തൂര്‍ ഉദ്ഘാടനം ചെയ്തു.പാഴ് വസ്തുക്കള്‍ പെറുക്കി വില്‍ക്കുന്ന ബാല്യ കൗമാരങ്ങളുടെ കഥയിലെവിടെയോ സൊത്തുവന്റെ ആത്മാംശമുണ്ട്. പ്രായം കൂടും തോറും മനുഷ്യന്‍ ആരും എടുക്കാത്ത പാഴ് വസ്തുവാണല്ലോ എന്ന് സൊത്തു സിദ്ധാന്തം പറയുന്നു.

.

സൊത്തു സിനിമ സംവിധാനം ചെയ്യുന്നോ ? കേട്ടവരില്‍ ചിലര്‍ പരിഹസിച്ചു. ചിലര്‍ക്ക് അത്ഭുതമായി. എല്ലാം തികഞ്ഞവര്‍ക്കിടയില്‍ ഏറെ പരിമിതികളുള്ള ഈ ചെറുപ്പക്കാരനെ ആരും അത്ര ഗൗനിച്ചിരുന്നില്ല. ശാരീരികവും മാനസികവുമായ വളര്‍ച്ചയുടെ കുറവു കൊണ്ട് അഞ്ചാം ക്ലാസില്‍ പഠിപ്പ് നിര്‍ത്തേണ്ടി വന്നവന്‍. അക്ഷരാഭ്യാസം കമ്മി. നോട്ടീസുകളും പത്രങ്ങളും വിതരണം ചെയ്തും ജീവിതം നയിച്ചു. സാംസ്‌കാരിക പരിപാടികളിലും ഉത്സവങ്ങളിലും ഉത്സാഹമുള്ള സഹായിയായി. നാടകവും സിനിമയും ഹരമായിരുന്നു.

സത്രം ഹാളില്‍ സിസിസിയുടെയും സര്‍ഗത്തിന്റെയും നാടകം നടക്കുമ്പോള്‍ നേരത്തെ എത്തും. സംഘാടകരെ സഹായിക്കും. സാധനങ്ങള്‍ എടുത്തു വയ്ക്കാന്‍, ഭക്ഷണം വാങ്ങിവരാന്‍, അരങ്ങു കെട്ടാന്‍ എല്ലായിടത്തും സൊത്തു ഉണ്ടാകും. നാടകസംഘത്തെ മടക്കി അയയ്ക്കുന്നതുവരെ ഈ കരുതലുണ്ടാകും.
സിനിമ സെറ്റിലും സജീവമാണ്. ബിജിലാല്‍ സംവിധാനം ചെയ്ത സിനിമയില്‍ ആദ്യാവസാന സഹായി ആയിരുന്നു. ചെറിയൊരു വേഷവും ചെയ്തു.
നിഷ്‌കളങ്കമായ പെരുമാറ്റത്തിലൂടെ ആരുമായും എളുപ്പത്തില്‍ സൗഹൃദം സ്ഥാപിക്കും. ഡോക്ടര്‍മാരും നാടകക്കാരും പൊലീസുകാരും രാഷ്ട്രീയക്കാരുമെല്ലാം സൊത്തുവിന്റെ അടുപ്പക്കാരാണ്.

Second Paragraph (saravana bhavan