Above Pot

തൃശൂർ മെഡിക്കൽ കോളേജിൽ കോവിഡ് ടെലി മെഡിസിൻ ഐ സി യു

തൃശൂർ: കേരളത്തിൽ ആദ്യമായി കോവിഡ് രോഗികൾക്ക് വേണ്ടിയുള്ള ടെലി മെഡിസിൻ ഐ സി യു ഗവ മെഡിക്കൽ കോളേജിൽ പ്രവർത്തനം ആരംഭിച്ചു. കേന്ദ്രീകൃത സ്രവ പരിശോധന കേന്ദ്രവും ഇതോടൊപ്പം ആരംഭിച്ചു. 15 കട്ടിലുകളുള്ള ടെലി മെഡിസിൻ ഐ.സി യുവാണ് പ്രവർത്തനം തുടങ്ങിയത്. മുതിർന്ന ഡോക്ടർമാർക്ക് രോഗികളുടെ ചികിത്സ പുരോഗതി നേരിട്ട് വിലയിരുത്തുന്നതിന് വേണ്ടിയാണ് ടെലി മെഡിസിൻ ഐ.സി.യു തുടങ്ങിയത്.

First Paragraph  728-90

ക്യാമറ വഴി മുതിർന്ന ഡോക്ടർമാർക്ക് രോഗികളെ കണ്ട് ചികിത്സാ നിർദ്ദേശങ്ങൾ നൽകാനും ചികിത്സാ പുരോഗതി വിലയിരുത്താനും കഴിയും. സ്രവ പരിശോധന വേഗത്തിലാക്കുകയെന്ന ലക്ഷ്യത്തോടെയാണ് കേന്ദ്രീകൃത സ്രവ പരിശോധന കേന്ദ്രം തുടങ്ങിയത്. പ്രിൻസിപ്പൽ ഡോ എം എ ആൻഡ്രൂസ് ഉദ്ഘാടനം നിർവ്വഹിച്ചു. സൂപ്രണ്ട് ഡോ ആർ ബിജു കൃഷ്ണൻ, ആർ എം ഒ ഡോ സി പി മുരളി, ലെയ്സൺ ഓഫീസർ ഡോ സി രവീന്ദ്രൻ, ഡെപ്യൂട്ടി സൂപ്രണ്ടുമാരായ ഡോ പി വി സന്തോഷ്, ഡോ നിഷ എം ദാസ്, നോഡൽ ഓഫീസർ ഡോ ലിജോ കൊള്ളന്നൂർ, ഡെപ്യൂട്ടി ആർ എം ഒ ഡോ രാധിക തുടങ്ങിയവർ പങ്കെടുത്തു.

Second Paragraph (saravana bhavan