Header 1 vadesheri (working)

ലൈഫ് മിഷന്‍ അഴിമതി; കേസ് അടിയന്തിരമായി കേള്‍ക്കണം : സിബിഐ ഹൈക്കോടതിയില്‍

Above Post Pazhidam (working)

തൃശൂര്‍: ലൈഫ് മിഷന്‍ അഴിമതിക്കേസ് അടിയന്തിരമായി കേള്‍ക്കണമെന്ന് സിബിഐ ഹൈക്കോടതിയില്‍. ഇക്കാര്യം കാണിച്ച്‌ സിബിഐ കോടതിയില്‍ പെറ്റീഷന്‍ ഫയല്‍ ചെയ്തു. സ്റ്റേ അന്വേഷണത്തെ ബാധിക്കുന്നുവെന്ന് സിബിഐ വ്യക്തമാക്കി. കേസ് തിങ്കളാഴ്ച പരിഗണിക്കും. ലൈഫ് മിഷന്‍ അഴിമതിക്കേസുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാറിനും ലൈഫ് മിഷന്‍ സിഇഒയ്ക്കുമെതിരായ അന്വേഷണം രണ്ട് മാസത്തേക്ക് ഹൈക്കോടതി മരവിപ്പിച്ചിരുന്നു. ഇത് കേസന്വേഷണത്തെ ബാധിക്കുന്നുവെന്നാണ് സിബിഐ ഹൈക്കോടതിയില്‍ ചൂണ്ടിക്കാട്ടിയിരിക്കുന്നത്.

First Paragraph Rugmini Regency (working)