ആർ പി മൊയ്തുട്ടി മെമ്മോറിയൽ ഓഡിറ്റോറിയം ടി എൻ പ്രതാപൻ ഉദ്ഘാടനം ചെയ്തു.
ചാവക്കാട് : പുന്നയൂർ പഞ്ചായത്തിലെ അവിയൂർ ആർ പി മൊയ്തുട്ടി ഗ്രാമസഭ ഓഡിറ്റോറിയം ടി എൻ പ്രതാപൻ എം പി ഉദ്ഘാടനം ചെയ്തു. 7 ലക്ഷം പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ചാണ് ഓഡിറ്റോറിയം പണി പൂർത്തിയാക്കിയത്. പുന്നയൂർ പഞ്ചായത്ത് പ്രസിഡന്റ് ബുഷ്റ കുന്നമ്പത്ത് അധ്യക്ഷത വഹിച്ച ചടങ്ങിൽ ജില്ല പഞ്ചായത്ത് മെമ്പർ ടി എ ഐഷ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഐ പി രാജേന്ദ്രൻ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഉമ്മർ മുക്കണ്ടത്ത്, വാർഡ് മെമ്പർമാരായ ആർ പി ബഷീർ, ശിവാനന്ദൻ തിരുവഴിപുറത്ത്, പഞ്ചായത്ത് സെക്രട്ടറി സുഭാഷ് എന്നിവർ പങ്കെടുത്തു.