Post Header (woking) vadesheri

പ്രമുഖ പരിസ്ഥിതി പ്രവർത്തൻ അലി ഫരീദ് തിരുവത്ര നിര്യാതനായി

Above Post Pazhidam (working)

ചാവക്കാട്: പ്രമുഖ പരിസ്ഥിതി പ്രവർത്തകനും ജീവകാരുണ്യ പ്രവർത്തകനുമായ, അലി ഫരീദ് തിരുവത്ര (73) നിര്യാതനായി. ഭാര്യ: സഫിയ. മക്കൾ: ഫിറോസ്(ദുബൈ),
നംറൂൽ ഹഖ് (അബുദാബി), ആരിഫ, മെഹ്ജബിൻ. മരുമക്കൾ: കരീം, സക്കറിയ,
ജസീല, സെബീന.

Ambiswami restaurant

അലി ഫരീദിയുടെ നിര്യാണത്തിൽ പൗരാവകാശ വേദി യോഗം അനുശോചനം രേഖപെടുത്തി.മാലിന്യവിമുക്ത ചക്കംകണ്ടം സാക്ഷാത്ക്കരിക്കുന്നതിന് വേണ്ടി പ്രയത്നിച്ച അലി ഫരീദിയുടെ പ്രവർത്തനങ്ങൾ ഈ പ്രദേശത്തെ ജനങ്ങൾക്ക് വിസ്മരിക്കാൻ കഴിയില്ല. പരിസ്ഥിതി സംരക്ഷണത്തിനും, പ്രക്രത്രിക്കും വേണ്ടി നിലകൊണ്ട മനുഷ്യ സ്നേഹിയായ വ്യക്തിത്വത്തമായിരുന്നു അദ്ദേഹമെന്നും പൗരാവകാശ വേദി പ്രസിഡണ്ട് നൗഷാദ് തെക്കുംപുറം അവതരിപ്പിച്ച അനുശോചന പ്രമേയത്തിൽ പറഞ്ഞു. അലി ഫരീദി സ്വപ്നം കണ്ട മാലിന്യവിമുക്ത ചക്കംകണ്ടം സാക്ഷാത്ക്കരിക്കുന്നതിനായി പൗരാവകാശ വേദി നടത്തുന്ന പോരാട്ടങ്ങൾ ശക്തിപെടുത്തി മുന്നോട്ട് പോകുമെന്നും അംഗങ്ങൾ ഒറ്റക്കെട്ടായി പ്രതിജ്ഞയും കൈ കൊണ്ടു. നൗഷാദ് തെക്കുംപുറം അധ്യക്ഷത വഹിച്ച യോഗത്തിൽ സെക്രട്ടറി കെ.യു.കാർത്തികേയൻ, കെ.വി.അമീർ, ടി.പി.ജോസഫ്, വി.എം.ഹുസൈൻ ഗുരുവായൂർ, ഏ.കെ.മുഹമ്മദ് മുല്ലശ്ശേരി എന്നിവർ പ്രസംഗിച്ചു

Second Paragraph  Rugmini (working)