Header 1 vadesheri (working)

സേവാഭാരതി പൊലീസ് സ്റ്റേഷനും,പരിസരവും ശുചീകരിച്ചു

Above Post Pazhidam (working)

ചാവക്കാട്:സേവാഭാരതി ചാവക്കാടിൻറെ ആഭിമുഖ്യത്തിൽ ശുചീകരണ യജ്ഞത്തിൻറെ രണ്ടാം ഘട്ടമായി ചാവക്കാട് പൊലീസ് സ്റ്റേഷനും,പരിസരവും ശുചീകരണ പ്രവർത്തനങ്ങൾ നടത്തി.ചാവക്കാട് എസ്ഐ.കെ.പി.ആനന്ദ് ഉദ്ഘാടനം ചെയ്തു.സേവാഭാരതി ചാവക്കാട് മുനിസിപ്പൽ വൈസ് പ്രസിഡന്റ് വി.എ.മനോജ് അധ്യക്ഷത വഹിച്ചു.ജനറൽ സെക്രട്ടറി കെ.എ.ബിജു സ്വാഗതം പറഞ്ഞു.വൈസ് പ്രസിഡന്റ് ടി.വി.ആനന്ദൻ,ജോയിന്റ് സെക്രട്ടറിമാരായ ഷീല സുനിൽകുമാർ,എം.ആർ.പ്രേംദാസ്‌,ഖജാൻജി ടി.സി.രാജീവ്,അംഗങ്ങളായ എ.സി.സുനിൽകുമാർ,പി.സി.ദിനമണി,യു.കെ.മണികണ്ഠൻ എന്നിവരുടെ നേതൃത്വത്തിൽ എഴുപതോളം സേവാഭാരതി പ്രവർത്തകരാണ് ശുചീകരണ പ്രവർത്തനത്തിൽ പങ്കാളികളായത്.ശുചീകരണ യജ്ഞത്തിൻറെ ആദ്യ ഘട്ടം ചാവക്കാട് താലൂക്ക് ആശുപത്രിയിലായിരുന്നു.

First Paragraph Rugmini Regency (working)