Header 1 vadesheri (working)

ഗുരുവായൂരിലെ ശൗചാലയങ്ങൾ ഭക്തർക്കായി തുറന്ന് കൊടുക്കണം. യൂത്ത് കോൺഗ്രസ്സ്

Above Post Pazhidam (working)

ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിലെത്തുന്ന വൃദ്ധരും, സ്ത്രീകളുമടങ്ങുന്ന ഭക്തജനങ്ങൾ പ്രാഥമിക സൗകര്യത്തിനു പോലും ക്ഷേത്രപരിസരത്ത് സൗകര്യമൊരുക്കാത്ത ദേവസ്വത്തിന്റെ നടപടി പ്രതിഷേധാർഹമാണെന്ന് യൂത്ത്കോൺഗ്രസ്സ് . ക്ഷേതത്തിനകത്തേക്ക് ഭക്തജനങ്ങളെ പ്രവേശിപ്പിച്ചു തുടങ്ങിയിട്ട് ഇത്രയും ദിവസങ്ങളായിട്ടും ക്ഷേത്ര പരിസരത്തുള്ള ശൗചാലയങ്ങൾ ഭക്തജനങ്ങൾക്കായി തുറന്നുകൊടുക്കാത്തത് ഭക്തരോട് കാണിക്കുന്ന അനീതിയാണെന്ന് ഗുരുവായൂർ മണ്ഡലം യൂത്ത്കോൺഗ്രസ്സ് ആരോപിച്ചു. ദേവസ്വവും നഗരസഭയും ഗുരുവായൂരിലെ ശൗചാലയങ്ങൾ തുറന്നു കൊടുക്കണമെന്ന് ഗുരുവായൂർ മണ്ഡലം യൂത്ത്കോൺഗ്രസ്സ് കമ്മിറ്റി പ്രസിഡന്റ് സി എസ് സൂരജ് ആവശ്യപ്പെട്ടു.

First Paragraph Rugmini Regency (working)