Post Header (woking) vadesheri

വിവാഹ വാഗ്ദാനം നല്‍കി ദളിത് യുവതിയെ പീഡിപ്പിച്ച സിപിഎം പഞ്ചായത്തംഗത്തെ പൊലീസ് അറസ്റ്റ് ചെയ്തു.

Above Post Pazhidam (working)

പെരിന്തല്‍മണ്ണ: വിവാഹ വാഗ്ദാനം നല്‍കി ദളിത് യുവതിയെ പീഡിപ്പിച്ച്‌ ഗര്‍ഭിണിയാക്കിയ സിപിഎം പഞ്ചായത്തംഗത്തെ പൊലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം മക്കരപ്പറമ്ബ് പഞ്ചായത്ത് അഞ്ചാം വാര്‍ഡ് അംഗവും സിപിഎം പെരിന്താറ്റിരി ബ്രാഞ്ച് സെക്രട്ടറിയുമായ ഫെബിന്‍ വേങ്ങശ്ശേരിയാണ് അറസ്റ്റിലായത്.

Ambiswami restaurant

ഈ വര്‍ഷം മാര്‍ച്ച്‌ മുതല്‍ പ്രതി യുവതി താമസിക്കുന്ന വീട്ടിലെത്തി പല തവണ പീഡിപ്പിച്ചു. എന്നാല്‍ യുവതി ഗര്‍ഭിണി ആയതറിഞ്ഞപ്പോള്‍, പ്രതി നിര്‍ബന്ധപൂര്‍വ്വം ഗര്‍ഭം അലസിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്തു എന്നാണ് പരാതി. തുടര്‍ന്ന് അവശനിലയിലായ യുവതിയെ സമീപവാസികളാണ് ആശുപത്രിയില്‍ എത്തിച്ചത്.

പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്തി മങ്കട പൊലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്യുകയും തെളിവുകളുടെ അടിസ്ഥാനത്തില്‍ പെരിന്തല്‍മണ്ണ എ എസ് പിയുടെ നേതൃത്വത്തില്‍ പൊലീസ് സംഘം പ്രതിയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. പ്രതിക്കെതിരെ പ്രതിഷേധം കനത്തതോടെ ഇയാളെ പാര്‍ട്ടിയുടെ പ്രാഥമിക അംഗതത്വത്തില്‍ നിന്നും നീക്കിയതായി സിപിഎം ജില്ലാ നേതൃത്വം അറിയിച്ചു. എന്നാല്‍ പഞ്ചായത്ത് അംഗത്വം രാജിവെച്ചിട്ടില്ല. പൊലീസ് കേസ് എടുത്തതോടെ പ്രതി ഒളിവില്‍ കഴിയുകയായിരുന്നു.

Second Paragraph  Rugmini (working)