ഭീവണ്ടിയില്‍ മൂന്ന് നില കെട്ടിടം തകര്‍ന്ന് പത്ത് പേര്‍ മരിച്ചു.
മുംബൈ: ) മഹാരാഷ്ട്രയിലെ താനെ ഭീവണ്ടിയില്‍ മൂന്ന് നില കെട്ടിടം തകര്‍ന്ന് പത്ത് പേര്‍ മരിച്ചു. ഭീവണ്ടിയില്‍ നാര്‍പോളിയിലെ പട്ടേല്‍ കോമ്ബൗണ്ടില്‍ സ്ഥിതിചെയ്യുന്ന മൂന്ന് നിലയിയുള്ള ഗിലാനി കെട്ടിടമാണ് തിങ്കളാഴ്ച പുലര്‍ച്ചെ 3.40 ഓടെ തകര്‍ന്നുവീണത്. അപകടത്തില്‍ പതിനഞ്ചോളം പേര്‍ക്ക് പരിക്കേറ്റു. അവശിഷ്ടങ്ങളില്‍ നിന്ന് ഇരുപത്തി അഞ്ച് പേരെ പ്രദേശവാസികളും ഉദ്യോഗസ്ഥരും രക്ഷപ്പെടുത്തി.
പ്രാഥമിക റിപ്പോര്‍ട്ടുകള്‍ പ്രകാരം, 20-25 ആളുകള്‍ ഇപ്പോഴും കുടുങ്ങിയിട്ടുണ്ടന്ന് ഭയപ്പെടുന്നു. ദേശീയ ദുരന്ത നിവാരണ സേനയുടെ (എന്‍ഡിആര്‍എഫ്) ടീമുകളുടെ രക്ഷാപ്രവര്‍ത്തനം ഇപ്പോഴും തുടരുന്നു. പ്രസിഡന്റ് രാംനാഥ് കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്ര മോദി, എന്നിവര്‍ അപകടത്തില്‍ ജീവന്‍ നഷ്ടപ്പെട്ടതില്‍ അനുശോചിച്ചു.
കഴിഞ്ഞ ഓഗസ്റ്റ് 24 ന് റായ്ഗഡ് ജില്ലയിലെ മഹാഡില്‍ അഞ്ചുനില കെട്ടിടം തകര്‍ന്നുവീണ് 16 പേര്‍ മരിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ ഭീവണ്ട മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ അതിന്റെ പരിധിയിലുള്ള കെട്ടിടങ്ങളേപ്പറ്റി ഓഡിറ്റ് നടത്തിക്കൊണ്ടിരിക്കെയാണ് ദൗര്‍ഭാഗ്യകരമായ സംഭവം ഉണ്ടായത്.