Header 1 vadesheri (working)

ഒരുമ ഒരുമനയൂര്‍ വിദ്യാഭ്യാസ പുരസ്കാരം വിതരണം ചെയ്തു.

Above Post Pazhidam (working)

ചാവക്കാട് : ഒരുമ ഒരുമനയൂര്‍ വര്‍ഷംതോറും നടത്തിവരാറുള്ള വിദ്യാഭ്യാസ പുരസ്കാര വിതരണം ഉദ്ഘാടനം ചെയ്തു. കഴിഞ്ഞ വര്‍ഷത്തെ വിവിധ പരീക്ഷകളില്‍ ഉന്നത വിജയം കൈവരിച്ച അംഗങ്ങളുടെ  മക്കള്‍ക്കുള്ള പുരസ്കാര വിതരണം ഒരുമ ഒരുമനയൂര്‍ ലോക്കൽ കമ്മറ്റി പ്രസിഡന്റ് ഷംസുദ്ധീൻ വലിയകത്ത് ഉദ്ഘാടനം ചെയ്തു. മുത്തമ്മാവിലെ ഒരുമ ഓഫീസ് അങ്കണത്തില്‍ നടന്ന ചടങ്ങില്‍ ഏതാനും വിദ്യാര്‍ഥികള്‍ പുരസ്കാരം ഏറ്റുവാങ്ങി. കോവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ ബാക്കി കുട്ടികള്‍ക്ക് പുരസ്കാരം അവരുടെ വീട്ടില്‍ എത്തിച്ചു നല്‍കുമെന്ന് ഭാരവാഹികള്‍ പറഞ്ഞു. ലോക്കൽ കമ്മിറ്റി ഭാരവാഹികളായ ബാബു എ സി , അലി വി പി , അബി വി കെ ,റഷീദ് പി പി .യു.എ.ഇ  കമ്മിറ്റി ഭാരവാഹികളായ  ജോഷി തോമസ് , വീരാൻകുട്ടി , സലിം നൂർ എന്നിവർ പങ്കെടുത്തു .

First Paragraph Rugmini Regency (working)