Post Header (woking) vadesheri

ബൈക്ക് അപകടത്തിൽ തിരുവത്ര ബേബി റോഡ്‌ കൊപ്പര ഫസലു മരിച്ചു

Above Post Pazhidam (working)

ചാവക്കാട് : എറണാംകുളത്ത് ബൈക്ക് അപകടത്തിൽ തിരുവത്ര സ്വദേശി മരിച്ചു. തിരുവത്ര
ബേബി റോഡ്‌ പതിനാലാം വാർഡിൽ കൊപ്ര പരേതനായ സെയ്ത് മുഹമ്മദ് മകൻ ഫസലു എന്ന ഫസലുദ്ധീൻ 54 വാണ് മരിച്ചത് . ഫസലു സഞ്ചരിച്ചിരുന്ന ബൈക്ക് മറ്റൊരു ബൈക്കുമായി ഇടിച്ചാണ് അപകടം അതീവ ഗുരുതരാവസ്ഥയിൽ വെൻ്റിലേറ്ററിലായിരുന്നു ഫസലു . ഇന്ന് വൈകീട്ട് 5.30 നാണ് മരണം സ്ഥിരീകരിച്ചത്

Ambiswami restaurant

എറണാകുളംസൺറൈസ് ഹോസ്പിറ്റലിനു സമീപം ഇന്നലെ രാത്രി 11 മണിക്കായിരുന്നു അപകടം
മറ്റ് രണ്ട് യുവാക്കൾ സഞ്ചരിച്ച ബൈക്കുമായാണ് അപകടം തെറിച്ചുവീണ ഫസലുവിൻ്റെ തലക്ക് ഗുരുതര പരിക്കേറ്റിരുന്നു അപകടത്തിൽ മറ്റെ ബൈക്കിലെ രണ്ടു യുവാക്കൾക്കും സാരമായി പരിക്കേറ്റിട്ടുണ്ട് ഇവർ ഐ സി യു വിലാണ്

Second Paragraph  Rugmini (working)