Above Pot

കൊച്ചിയില്‍ മൂന്ന് അല്‍ ഖ്വയ്ദ തീവ്രവാദികള്‍ പിടിയില്‍

കൊച്ചി: എറണാകുളത്ത്‌ ദേശീയ അന്വേഷണ ഏജന്‍സി നടത്തിയ റെയ്ഡില്‍ മൂന്ന് അല്‍ ഖ്വയ്ദ തീവ്രവാദികള്‍ പിടിയിലായി ബംഗാൾ സ്വദേശികളായ മുർഷിദ് ഹസൻ, യാക്കൂബ് ബിശ്വാസ്, മൊഷർഫ് ഹസൻ എന്നിവരാണ് പിടിയിലായ മൂന്ന് പേർ .രാജ്യവ്യാപകമായി ദേശീയ അന്വേഷണ ഏജന്‍സി നടത്തിയ റെയ്ഡില്‍ അൽ ഖ്വയ്ദ തീവ്രവാദഗ്രൂപ്പിൽപ്പെട്ട ഒമ്പത് പേര്‍ പിടിയിലായിട്ടുണ്ട്. ഇന്ന് പുലർച്ചെ രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിലായി നടത്തിയ റെയ്ഡുകളിലാണ് ഇവർ പിടിയിലായതെന്നാണ് എൻഐഎ വാർത്താക്കുറിപ്പിലൂടെ അറിയിച്ചു. ആറ് പേരെ ബംഗാളിലെ മൂർഷിദാബാദിൽ നിന്നും മൂന്ന് പേരെ കേരളത്തിലെ എറണാകുളത്ത് നിന്നുമാണ് പിടികൂടിയത്.

First Paragraph  728-90

മുർഷിദ് ഹസ്സനെ കളമശ്ശേരി പാതാളത്തെ വാടക വീട്ടിൽ നിന്നും മറ്റു രണ്ടു പേരെ പെരുമ്പാവൂരിലെ താമസസ്ഥലത്ത് നിന്നുമാണ് പിടികൂടിയത്. കെട്ടിട്ടനിർമ്മാണ തൊഴിലാളികൾ എന്ന നിലയിലാണ് പിടിയിലായ മൂന്ന് ബംഗാൾ സ്വദേശികളും കൊച്ചിയിൽ താമസിച്ചിരുന്നത് എന്നാണ് വിവരം.
ആഴ്ചയിൽ രണ്ടു ദിവസം മാത്രമാണ് മുർഷിദ് ജോലിക്ക് പോയിരുന്നത്. വീട്ടിലേക്ക് പണം അയയ്ക്കേണ്ട ആവശ്യമില്ല. എന്നാണ് മറ്റു താമസക്കാരോട് പറഞ്ഞിരുന്നത്. കൂടുതൽ സമയവും മൊബൈലിൽ ആയിരുന്നു മുർഷിദ് എന്ന് സഹവാസികൾ പറയുന്നു

Second Paragraph (saravana bhavan

കൊച്ചിയില്‍ നിന്നും മൂന്നുപേരെ പിടികൂടി കൈമാറിയത് പൊലീസാണ്. പൊലീസ് പിടികൂടിയവരിൽ നിന്ന് ആയുധങ്ങൾ കണ്ടെത്തിയിട്ടില്ല. അതെ സമയം ബംഗാളിൽ നടത്തിയ റെയ്‌ഡിൽ
നാടന്‍ തോക്കുകള്‍, നാടന്‍ രീതിയില്‍ നിര്‍മ്മിച്ച ശരീര കവചം, തദ്ദേശീയമായി സ്ഫോടക വസ്തുക്കളുണ്ടാക്കുന്നത് എങ്ങനെയാണെന്ന് വിശദമാക്കുന്ന ലഘു വിവരണങ്ങള്‍, ഡിജിറ്റൽ ഡിവൈസുകളും, ആയുധങ്ങളും, ദേശവിരുദ്ധ ലേഖനങ്ങളും മറ്റു നിരവധി വസ്തുകളും ഇവരിൽ നിന്നും പിടിച്ചെടുത്തിട്ടുണ്ടെന്നും എൻഐ വ്യക്തമാക്കുന്നു. ദില്ലിയടക്കം രാജ്യത്തെ തന്ത്രപ്രധാനമേഖലകൾ ഇവർ ലക്ഷ്യമിട്ടിരുന്നുവെന്നാണ് എൻഐഎ വ്യക്തമാക്കുന്നത്.

ദില്ലിയിലാണ് ഇതുമായി ബന്ധപ്പെട്ട കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത് എന്നതിനാൽ ഇവരെ എൻഐഎയുടെ ദില്ലി യൂണിറ്റിന് കൈമാറിയേക്കും എന്നാണ് വിവരം. ഇന്ന് തന്നെ ഇവരെ കൊച്ചിയിലെ എൻഐഎ കോടതിയിൽ ഹാജരാക്കിയേക്കും. ഇവരുമായി ബന്ധപ്പെട്ട് കേരളത്തിൽ തിരുവനന്തപുരം അടക്കമുള്ള സ്ഥലങ്ങളിൽ റെയ്ഡും അന്വേഷണവും തുടരുമെന്നാണ് സൂചന. സംസ്ഥാനത്തെ വിവിധ ജില്ലകളിൽ ഇവർ സഞ്ചരിക്കുകയും താമസിക്കുകയും ചെയ്തിരുന്നുവെന്നും വിവരം പുറത്തുവരുന്നുണ്ട്. ഈ മാസം പതിനൊന്നിനാണ് ഇത്തരമൊരു സംഘത്തെക്കുറിച്ച് എൻഐഎയ്ക്ക് വിവരം ലഭിച്ചത്.

ഇന്ത്യൻ മേഖലയിൽ 180-ഓളം അൽ ഖ്വയ്ദ അംഗങ്ങളുള്ളതായി നേരത്തെ ഐക്യരാഷ്ട്രസഭ മുന്നറിയിപ്പ് നൽകിയിരുന്നു. അഫ്ഗാനിസ്ഥാൻ കേന്ദ്രീകരിച്ചാണ് ഇപ്പോൾ അൽ ഖ്വയ്ദയുടെ പ്രവർത്തനങ്ങൾ നടക്കുന്നത്. എന്നാൽ ഇവയുടെ പ്രവർത്തനങ്ങൾ നിയന്ത്രിക്കപ്പെടുന്നത് പാകിസ്ഥാനിൽ നിന്നാണെന്നാണ് രഹസ്യാന്വേഷണ ഏജൻസികൾ പറയുന്നത്.