Above Pot

ഗുരുവായൂർ നഗരസഭയുടെ വികസന രേഖ പ്രകാശനം ചെയ്തു, വില കുറഞ്ഞ വിലാപകാവ്യം എന്ന് കോൺഗ്രസ്സ്

ഗുരുവായൂർ: ഗുരുവായൂർ നഗരസഭയുടെ വികസന രേഖ പ്രകാശനം ചെയ്തു. കെ.വി അബ്ദുൾ ഖാദർ എംഎൽഎയുടെ കൈയിൽ നിന്ന് കൗൺസിലർ ബഷീർ പൂക്കോട് ഏറ്റുവാങ്ങി. ജനങ്ങൾക്ക് വേണ്ടി ഗുരുവായൂർ നഗരസഭ ഏകോപിപ്പിച്ച വികസന പ്രവർത്തനങ്ങളെ അടയാളപ്പെടുത്തിയാണ് വികസന രേഖ തയ്യാറാക്കിയിട്ടുള്ളത് എന്ന് എം എൽ എ അഭിപ്രായപ്പെട്ടു. വൈസ് ചെയർമാൻ അഭിലാഷ് വി. ചന്ദ്രൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ വിവിധ സ്ഥിരംസമിതി ചെയർമാന്മാരായ ടി. എസ് ഷെനിൽ, കെ. വി വിവിധ്, ടി. ടി ശിവദാസ്, കെ.പി വിനോദ്, എം. എ ഷാഹിന, സെക്രട്ടറി ശ്രീകാന്ത് എന്നിവർ പങ്കെടുത്തു.

First Paragraph  728-90

അതെ സമയം കഴിഞ്ഞ അഞ്ചു് വർഷകാലത്തെ ഗുരുവായൂർ നഗരഭരണത്തിൻ്റെ പ്രവർത്തന വികസന രേഖ വില കുറഞ്ഞ വിലാപകാവ്യത്തിൻ്റെ പ്രതിഫലനമായി മാത്രമെ കാണാൻ കഴിയൂ.എന്ന് കോൺഗ്രസ്സ് അഭിപ്രായപ്പെട്ടു. ഒരിക്കലും പണിതീരാത്ത, തീർത്താൽ തന്നെ വീണ്ടും, വീണ്ടും ശരിയാക്കുവാൻ (അഴുക്കുചാൽ പദ്ധതി ഉൾപ്പടെ) സ്ഥിരമായി പ്രവർത്തികളുമായി മുന്നോട്ട് പോകുമ്പോൾ പലപ്പോഴും കാൽനട പോലും ദുസഹമായി നിരന്തരംജനങ്ങൾ ഒന്നായി ശപിയ്ക്കുന്ന പ്രവർത്തികൾ തുടങ്ങീ സമസ്ത മേഖലകളിലും പിറകോട്ടടിച്ച കാലമായിരുന്നു.ഇക്കഴിഞ്ഞ അഞ്ച് വർഷകാലമെന്നും കോൺഗ്രസ്സ് അഭിപ്രായപ്പെടുന്നു.പ്രാഥമികമായി എല്ലാവർക്കും വേണ്ട വെളിച്ചവും, വെള്ളവും, മാലിന്യ നിർമ്മാർജനത്തിലും പോലും തികഞ്ഞ പരാജയമായിരുന്നു ഇക്കാലമെത്രയും.

Second Paragraph (saravana bhavan

ലോകോത്തര പുണ്യനഗരിയായ ഗുരുവായൂരിൻ്റെ റോഡുകളുടെയും, പരിസരങ്ങളിലെയും മിക്ക ഭാഗങ്ങളിലും രോഗം വരുത്തുന്ന മാലിന്യക്കൂമ്പാരങ്ങളുടെ കലവറയാണ്. വിളക്കുകൾ റോഡിൽ തെളിയണമെങ്കിലും നീണ്ട കാത്തിരിപ്പ് വേണം. കുടിവെള്ളമാണെങ്കിലും പ്രതീക്ഷ മാത്രമാണ്. തികച്ചുംപ്രാഥമിക സൗകര്യങ്ങൾ ഒരുക്കുന്നതിൽ പോലും സമ്പൂർണ്ണ പരാജയമായ ഈ ഭരണക്കാലം നിഷ്പഷമായി ജനഹിതം പരിശോധിച്ചാൽ വ്യക്തമായി അറിയാവുന്നതുമാണ്. പലരുടെയും പങ്കാളിയായിപണിത കെട്ടിടം തന്നെ ഉൽഘാടനം ചെയ്യുവാൻ പോലും കഴിയാതെ വിലപിക്കുന്ന ഭരണാധികാരികളുടെ വികസന രേഖ എല്ലാ അർത്ഥത്തിലും ജനങൾ തള്ളികളയുമെന്നും കോൺഗ്രസ്സ് അഭിപ്രായപ്പെട്ടു. മണ്ഡലം പ്രസിഡണ്ടു് ബാലൻ വാറനാട്ടിൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ശശി വാറനാട്ട്, പി.ഐ. ലാസർ, ഒ.കെ.ആർ മണികണ്ഠൻ, കെ.പി.ഉദയൻ ,അരവിന്ദൻ പല്ലത്ത്, ശിവൻ പാലിയത്ത്, വി.കെ.സുജിത്ത്, എം.കെ.ബാലകൃഷ്ണൻ, സ്റ്റീഫൻ ജോസ്, നിഖിൽജി കൃഷ്ണൻ, വി.കെ.ജയരാജ്. മേഴ്സി ജോയ്, സി.എസ്.സൂരജ് ഗോപി മനയത്ത്, പി.ജി.സുരേഷ് എന്നിവർ സംസാരിച്ചു.