Madhavam header
Above Pot

ശ്രീഗുരുവായൂരപ്പൻ ക്ഷേത്രകലാ പുരസ്‌കാരം മച്ചാട് രാമകൃഷ്ണൻ നായർക്ക് സമ്മാനിച്ചു.

ഗുരുവായൂര്‍ : ക്ഷേത്രകലകളെയും കലാകാരന്മാരെയും പ്രോത്സാഹിപ്പിക്കുന്നതിനായി അഷ്ടമിരോഹിണി നാളിൽ നൽകി വരുന്ന പുരസ്‌കാരമായ ശ്രീഗുരുവായൂരപ്പൻ ക്ഷേത്രകലാ പുരസ്‌കാരം 2020 കൊമ്പ് വാദ്യ കലാകാരനായ മച്ചാട് രാമകൃഷ്ണൻ നായർക്ക് സമർപ്പിച്ചു. മുപ്പത് വർഷത്തിന് ശേഷമാണ് ഗുരുവായൂർ ദേവസ്വം ക്ഷേത്രകലാ പുരസ്‌കാരം കൊമ്പ് വാദ്യ കലയ്ക്ക് നൽകുന്നത്.

ലോക ഗിന്നസ് ബുക്കിൽ ഇടം നേടിയ കല കൂടിയായ കൊമ്പ് വാദ്യത്തിന് അംഗീകാരം നൽകാൻ കഴിഞ്ഞതിൽ ഗുരുവായൂർ ദേവസ്വം സന്തോഷം അറിയിച്ചു. പതിനൊന്നാം വയസ്സിൽ കൊമ്പ് വാദ്യകല ആരംഭിച്ച മച്ചാട് രാമകൃഷ്ണൻ നായർ കഴിഞ്ഞ 31 വർഷമായി തൃശൂർ പൂരത്തിലെ പഞ്ചവാദ്യത്തിന് കൊമ്പ് വാദ്യം അവതരിപ്പിച്ചു വരുന്നു. 2010ൽ കേരള സംഗീത അക്കാദമി പുരസ്‌കാരം നൽകി അദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്. പൂമുള്ളി ഏഴാം തമ്പുരാൻ പുരസ്‌കാരം, കാലടി ശ്രീകൃഷ്ണ ക്ഷേത്ര സുവർണ മുദ്ര പുരസ്‌കാരം എന്നിങ്ങനെ നിരവധി പുരസ്‌കാരങ്ങൾ ഇദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.

Astrologer

വ്യാഴാഴ്ച വൈകീട്ട് 5ന് ഗുരുവായൂർ ദേവസ്വം കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഓൺലൈനായി പുരസ്‌കാര സമർപ്പണം നിർവഹിച്ചു. പുരസ്‌കാര തുകയായ 25,555 രൂപയും പ്രശസ്തി പത്രവും ഫലകവും മന്ത്രിയുടെ പേരിൽ അധ്യക്ഷൻ ദേവസ്വം ബോർഡ് ചെയർമാൻ അഡ്വ. കെ. ബി മോഹൻദാസ് മച്ചാട് രാമകൃഷ്ണൻ നായർക്ക് നൽകി. ഭരണസമിതിയംഗം ഇ. പി. ആർ വേശാല മാസ്റ്റർ, കെ. വി ഷാജി, എ. വി പ്രശാന്ത്, മുൻ എംഎൽഎ കെ. അജിത്, പത്മശ്രീ പെരുവനം കുട്ടന്മാരാർ, ദേവസ്വം അഡ്മിനിസ്‌ട്രേറ്റർ ടി. ബ്രീജാകുമാരി, മച്ചാട് രാമകൃഷ്ണൻ നായരുടെ കുടുംബാംഗങ്ങൾ എന്നിവർ പങ്കെടുത്തു.

Vadasheri Footer