Post Header (woking) vadesheri

കോവിഡിന്റെ മറവിൽ സ്വകാര്യ ആശുപത്രികള്‍ വെട്ടിച്ചുരുക്കിയ ശമ്പളം, ഷിഫ്റ്റ്, ബോണസ് ആനുകൂല്യങ്ങൾ പുനഃസ്ഥാപിക്കണം : യു എന്‍ എ

Above Post Pazhidam (working)

തൃശൂർ: സ്വകാര്യ ആശുപത്രികളിൽ കോവിഡിന്റെ മറവിൽ വെട്ടിച്ചുരുക്കിയ ശമ്പളം, ഷിഫ്റ്റ്, ബോണസ് ആനുകൂല്യങ്ങൾ പുനഃസ്ഥാപിക്കണമെന്ന് യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ (യുഎൻഎ) സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു.

Ambiswami restaurant

ദിവസവേദനം 1000 രൂപയാക്കി ശമ്പള പരിഷ്കരണം, വൺ ഇന്ത്യ വൺ രജിസ്ട്രേഷൻ സമ്പ്രദായം, സ്വകാര്യ ആശുപത്രി ജീവനക്കാർക്ക് പെൻഷൻ എന്നിവ നടപ്പാക്കാണം. കരാർ വ്യവസ്ഥ അവസാനിപ്പിക്കണമെന്നും ഇഎസ്ഐ പരിധി ഉയർത്തണമെന്നും യോഗം ആവശ്യപ്പെട്ടു.

യുഎൻഎയ്ക്കെതിരെ അതിക്രമങ്ങൾ ആവർത്തിച്ച് നഴ്സുമാരുടെ അവകാശ പോരാട്ടങ്ങളെ ഇല്ലാതാക്കാനാവില്ല. സംഘടനയുടെ ബാങ്ക് അക്കൗണ്ടിന്മേലുള്ള നിയന്ത്രണം എടുത്തുകളയണം. നഴ്സുമാർക്കെതിരെ നടക്കുന്ന ചൂഷണങ്ങൾക്കെതിരെ സന്ധിയില്ലാത്ത ശക്തമായ പ്രക്ഷോഭത്തിന് യോഗം തീരുമാനമെടുത്തു. സമരപ്രഖ്യാപന സമ്മേളനം ഒക്ടോബർ രണ്ടിന് ഗാന്ധിജയന്തി ദിനത്തിൽ വൈകീട്ട് അഞ്ചിന് ഓൺലൈൻ വഴി സംഘടിപ്പിക്കും.

Second Paragraph  Rugmini (working)

തലച്ചോറില്‍ രക്തസ്രാവം സംഭവിച്ച് മരിച്ച ബുറൈദ അല്‍ റാസ് ജനറല്‍ ആശുപത്രിയിലെ സ്റ്റാഫ് നഴ്‌സും യുഎൻഎ കുടുംബാംഗവുമായ ആലപ്പുഴ പുളിങ്ങോട് സുജ സുരേന്ദ്രൻ(26), പൾമുനറി എംബോളിസം ബാധിച്ച് ബംഗളുരുവിൽ വച്ച് മരിച്ച നഴ്സ് കോട്ടയം സ്വദേശിയും യുഎൻഎ കുടുംബാംഗവുമായ കെ കെ അജിമോന്റെയും കുടുംബങ്ങളെ സംരക്ഷിക്കുന്നതിന് സമാഹരിച്ച തുക ഒക്ടോബർ രണ്ടിന് കൈമാറും.

യുഎൻഎ സംസ്ഥാന സെക്രട്ടറിയായി രശ്മി പരേശ്വരനെയും ട്രഷററായി ഇ എസ് ദിവ്യയെയും യോഗം തെരഞ്ഞെടുത്തു. പുനഃസംഘടനയുൾപ്പെടെ പ്രവർത്തനങ്ങളും സമരപരിപാടികളും നിയന്ത്രിക്കുന്നതിനും നേതൃത്വം നൽകുന്നതിനും എല്ലാ ജില്ലാ കമ്മിറ്റികൾക്കും പുതിയ കൺവീനർമാരെയും തെരഞ്ഞെടുത്തു. പ്രസിഡന്റ് ഷോബി ജോസഫ് യോഗത്തില്‍ അധ്യക്ഷതവഹിച്ചു. ജാസ്മിൻഷ സംസാരിച്ചു.

Third paragraph