രോഗപ്രതിരോധശേഷി കൂട്ടാന്‍ പുതിയ ഉത്പന്നങ്ങളുമായി മില്‍മ രംഗത്ത്.
തൃശൂര്‍ : രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കുന്ന പുതിയ ഉത്പന്നങ്ങളുമായി മില്‍മ രംഗത്ത്. സമൂഹത്തില്‍ 60 -70 ശതമാനം പേര്‍ക്ക് കൊറോണ വൈറസിന് എതിരായ രോഗപ്രതിരോധ ശേഷി ലഭിച്ചാല്‍ ബാക്കിയുള്ളവര്‍ക്ക് രോഗം വന്നാലും വ്യാപനം സംഭവിക്കാതെ കൈകാര്യം ചെയ്യാം.ഇത് മുന്നില്‍ കണ്ടുകൊണ്ട് ഈ കൊറോണക്കാലത്ത് രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കാനുതകുന്ന രണ്ട് ഉത്പ്പന്നങ്ങളുമായി മില്‍മ രംഗത്തെത്തി.
സുഗന്ധവിള ഗവേഷണ സ്ഥാപനവുമായി സഹകരിച്ചാണ് മില്‍മ ഗോള്‍ഡന്‍ മില്‍ക്ക്, മില്‍മ ഗോള്‍ഡന്‍ മില്‍ക്ക് മിക്‌സ് എന്നീ ഉത്പന്നങ്ങള്‍ മലബാര്‍ മില്‍മ പുറത്തിറക്കുന്നത്.ഇത് മലബാറിലെ ക്ഷീരകര്‍ഷകരുടെ പ്രതിസന്തിക് ഒരു പരിഹാരവുമാകും. പാല്‍ വാങ്ങാനാളില്ലാതെ വിഷമത്തിലായ മലബാറിലെ ക്ഷീര കര്‍ഷകര്‍ക്ക് ഈ ഉത്പന്നങ്ങളുടെ വരവ് ആശ്വാസമാകുന്നു.
മഞ്ഞള്‍, ഇഞ്ചി, കറുവപ്പട്ട എന്നീ സുഗന്ധവ്യഞ്ജനങ്ങളിലെ ബയോ ആക്ടീവുകള്‍ ശാസ്ത്രീയമായി വേര്‍തിരിച്ചെടുത്ത് പാലില്‍ ചേര്‍ത്താണ് ഉല്‍പ്പന്നങ്ങള്‍ തയാറാക്കുന്നത്. ക്ഷീര കര്‍ഷര്‍ക്കും സുഗന്ധവിള കര്‍ഷകര്‍ക്കും പുതിയ വിപണി കണ്ടെത്താന്‍ ഇതിലൂടെ കഴിയുമെന്നാണ് പ്രതീക്ഷ.