Madhavam header
Above Pot

എക്സൈസ് കസ്റ്റഡിയിൽ യുവാവിന്‍റെ മരണം , ഗുരുവായൂരില്‍ സി ബി ഐ തെളിവെടുപ്പ് നടത്തി

ഗുരുവായൂര്‍ : പാവറട്ടിയിൽ എക്സൈസ് കസ്റ്റഡിയിൽ യുവാവ് മരിച്ച സംഭവത്തിൽ സി ബി ഐ സംഘം ഗുരുവായൂരിലു പാവറട്ടിയിലു എത്തി തെളിവെടുപ്പ് നടത്തി.
സിബിഐ തിരുവനന്തപുരം യൂണിറ്റ് എസ് പി നന്ദകുമാർ നായർ, ഡിവൈഎസ്പി അനന്തകൃഷ്ണൻ എന്നിവരുടെ നേത്യതത്തിലാണ് തെളിവെടുപ്പ് നടത്തിയത്. 2019 ഒക്ടോബര് ഒന്നിനാണ് മലപ്പുറം
തിരൂർ കൈമലശേരി തൃപ്പംകോട് കരുമത്തിൽ രഞ്ജിത് കുമാറിനെ (40) കഞ്ചാവ് കേസില്‍ എക്സൈസ് സ്പെഷല്‍ സ്ക്വാഡ് ഗുരുവായൂരില്‍ നിന്ന് പിടികൂടിയത് . തുടര്‍ന്ന് പാവറട്ടിയിലെ അബ്കാരിയുടെ ഗോഡൗണില്‍ കൊണ്ട് പോയി ക്രൂരമായി മര്‍ദിച്ചതിനെ തുടര്‍ന്ന്‍ മരണപ്പെടുകയായിരുന്നു . പാവറട്ടിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ച് മരണം സ്ഥിരീകരിച്ചു .

എക്സൈസ് സ്പെഷല്‍ സ്ക്വാഡിലെ പ്രിവന്റീവ് ഓഫീസർമാരായ വി.എ.ഉമ്മർ, എം.ജി.അനൂപ്കുമാർ, അബ്ദുൾ ജബ്ബാർ, സിവിൽ എക്സൈസ് ഓഫീസർമാരായ നിധിൻ എം.മാധവൻ, വി.എം.സ്മിബിൻ, എം.ഒ.ബെന്നി, മഹേഷ്, എക്സൈസ് ഡ്രൈവർ വി.ബി.ശ്രീജിത്.എന്നിവര്‍ ചേര്‍ന്നാണ് രഞ്ജിത്തിനെ കസ്റ്റ ഡിയില്‍ എടുത്തത് . ഗുരുവായൂര്‍ എ സി പി ബിജു ഭാസ്കര്‍ പ്രതികളെ അറസ്റ്റ് ചെയ്തിരുന്നു . പിന്നീട് പ്രതികള്‍ എല്ലാവരും ജാമ്യത്തില്‍ ഇറങ്ങി . സംസ്ഥാനത്തെ കസ്റ്റ ഡി മരണ കേസുകള്‍ സി ബി ഐ അന്വേഷിക്കണമെന്ന് നേരത്തെ സുപ്രീംകോടതി ഉത്തരവ് ഇറക്കിയിട്ടുണ്ട് ഇതിന്‍റെ അടിസ്ഥാനത്തില്‍ ഹൈക്കോടതി കേസ് സി ബി ഐ യെ ഏല്‍പ്പിക്കുകയായിരുന്നു . പ്രതിയെ പിടി കൂടുന്ന സമയത്ത് ഓട്ടോ പാര്‍ക്കില്‍ ഉണ്ടായിരുന്ന ഡ്രൈവര്‍ മാരുടെ മൊഴികള്‍ സി ബി ഐ ശേഖരിച്ചു . കേസില്‍ നിന്ന് രക്ഷപ്പെടാനായി രേഖകളില്‍ എക്സൈസ് കൃത്രിമം കാണിച്ചിരുന്നു. ഓട്ടോ ഡ്രൈവര്‍ മാര്‍ക്ക് പുറമേ എസ്ബി ഐ ബാങ്കിലെ ഉധ്യോഗസ്ഥന്‍ കെ സജേഷ് കനാറ ബാങ്ക് ഉധ്യോഗസ്ഥന്‍ കെ വി അനൂപ്‌ എന്നിവരെയും വിളിച്ചു വരുത്തി സി ബി ഐ മൊഴിയെടുത്തു .

Astrologer

Vadasheri Footer