Above Pot

റേപ് ഇന്‍ ഇന്ത്യ’, മാപ്പു പറഞ്ഞ് തലയൂരാന്‍ തന്റെ പേര് രാഹുല്‍ സവര്‍ക്കര്‍ എന്നല്ല : രാഹുല്‍ ഗാന്ധി

ന്യുഡല്‍ഹി: ‘റേപ് ഇന്‍ ഇന്ത്യ’ പരാമര്‍ശത്തില്‍ മാപ്പുപറയില്ലെന്ന് ഉറപ്പിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി എം.പി. താന്‍ പറഞ്ഞത് സത്യമാണ്. സത്യം പറഞ്ഞതിന്റെ പേരില്‍ മാപ്പു പറയാനില്ല. മാപ്പു പറഞ്ഞ് തലയൂരാന്‍ തന്റെ പേരില്‍ രാഹുല്‍ സവര്‍ക്കര്‍ എന്നല്ല, രാഹുല്‍ ഗാന്ധി എന്നാണെന്നും അദ്ദേഹം പറഞ്ഞു. ഡല്‍ഹി രാംലീല മൈതാനിയില്‍ കോണ്‍ഗ്രസിന്റെ മെഗാ റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

First Paragraph  728-90

zumba adv

Second Paragraph (saravana bhavan

റേപ് ഇന്‍ ഇന്ത്യ പരാമര്‍ശത്തിന്റെ പേരില്‍ ഇന്നലെ പാര്‍ലമെന്റില്‍ രാഹുല്‍ഗാന്ധിക്കെതിരെ ഭരണപക്ഷ അംഗങ്ങള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. രാഹുല്‍ ഗാന്ധി മാപ്പുപറയണമെന്ന് ആവശ്യപ്പെട്ട ബി.ജെ.പി തെരഞ്ഞെടുപ്പ് കമ്മീഷനും പരാതി നല്‍കിയിട്ടുണ്ട്.
താന്‍ തെരഞ്ഞെടുപ്പ് റാലിയില്‍ പറഞ്ഞ കാര്യത്തിനാണ് മാപ്പുപറയാന്‍ പാര്‍ലമെന്റില്‍ ബി.ജെ.പി ആവശ്യപ്പെടുന്നത്. താന്‍ പറഞ്ഞ സത്യത്തിന്റെ പേരിലാണ് തന്നേട് മാപ്പുപറയാന്‍ ആവശ്യപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ എന്റെ പേര് രാഹുല്‍ സവര്‍ക്കര്‍ എന്നല്ല, രാഹുല്‍ ഗാന്ധി എന്നാണ്.

സത്യം പറഞ്ഞതിന്റെ പേരില്‍ ഒരിക്കലും മാപ്പുപറയില്ല. ഒരു കോണ്‍ഗ്രസ് പ്രവര്‍ത്തകനും അങ്ങനെ ചെയ്യില്ല. രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ തകര്‍ത്തതിന്റെ പേരില്‍ പ്രധാനമന്ത്രിയും അദ്ദേഹത്തിന്റെ കൂട്ടാളി അമിത് ഷായുമാണ് രാജ്യത്തോട് മാപ്പുപറയേണ്ടത്.

വിഭജനമാണ് ബി.ജെ.പിയുടെ ജോലി. അവര്‍ മതങ്ങളെ തമ്മില്‍ വിഭജിച്ചു. ജമ്മു കശ്മീര്‍, വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളെ അവര്‍ വിഭജിച്ചു. ഈ മേഖലകളിലെല്ലാം തീ പിടിച്ചിരിക്കുകയാണെന്നും രാഹുല്‍ കുറ്റപ്പെടുത്തി.

വ്യാഴാഴ്ച ഝാര്‍ഖണ്ഡില്‍ നടത്തിയ തെരഞ്ഞെടുപ്പ് റാലിയിലാണ് ബി.ജെ.പിയേയും സര്‍ക്കാരിനെയും കടന്നാക്രമിച്ചുകൊണ്ട് രാഹുല്‍ ‘റേപ് ഇന്‍ ഇന്ത്യ’ പരാമര്‍ശനം നടത്തിയത്.