കേന്ദ്രമന്ത്രി വി.മുരളീധരനെതിരേ വനിതാ മാധ്യമപ്രവര്‍ത്തകരുടെ പ്രതിഷേധം.
തൃശൂര്‍:പത്രപ്രവര്‍ത്തക യൂണിയന്‍ സമ്മേളനത്തില്‍ കേന്ദ്രമന്ത്രി വി.മുരളീധരനെതിരേ വനിതാ മാധ്യമപ്രവര്‍ത്തകരുടെ പ്രതിഷേധം. തിരുവനന്തപുരത്ത് സഹപ്രവര്‍ത്തകയെ വീട്ടില്‍ കയറി ആക്രമിച്ച സംഭവത്തിലെ പ്രതിയായ മാധ്യമപ്രവര്‍ത്തകനെ ന്യായീകരിച്ച് സമ്മേളനത്തില്‍ സംസാരിച്ചത് ചോദ്യം ചെയ്തവനിതാ മാധ്യമപ്രവര്‍ത്തകര്‍ മുരളീധരനെ തങ്ങളുടെ വിയോജിപ്പറിയിച്ചു. പരാമര്‍ശം ശരിയായില്ലെന്ന് പ്രതിഷേധമായി മാധ്യമപ്രവര്‍ത്തകര്‍ കേന്ദ്രമന്ത്രിയെ അറിയിച്ചു.
വിയോജിക്കാനുള്ള സ്വാതന്ത്ര്യമുണ്ടെന്നും അഭിപ്രായസ്വാതന്ത്ര്യമുണ്ടെന്നും ഇതിനോട് മുരളീധരന്‍ പ്രതികരിച്ചു. പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന സമ്മേളനത്തില്‍ ആദര സമ്മേളന ഉദ്ഘാടകനായിരുന്നു വി.മുരളീധരന്‍. പരിപാടിയില്‍ സംസാരിക്കുമ്ബോഴായിരുന്നു ആരോപണ വിധേയനെ ന്യായീകരിച്ചും തുല്യനീതി വേണമെന്ന് ആവശ്യപ്പെട്ടുമുള്ള മന്ത്രിയുടെ പരാമര്‍ശം. ആരോപിതന്റെ മനുഷ്യാവകാശം ആരും പരിഗണിച്ചില്ലെന്നും ചിലര്‍ ചെയ്യുമ്ബോള്‍ ശരിയും ചിലര്‍ ചെയ്യുമ്ബോള്‍ തെറ്റുമാകരുത്. നിഷ്പക്ഷത പാലിക്കണമെന്നുമായിരുന്നു മുരളീധരന്റെ പരാമര്‍ശം. പ്രസംഗം കഴിഞ്ഞ് പുറത്തേക്കിറങ്ങാന്‍ തുടങ്ങുമ്ബോഴായിരുന്നു വനിതാ മാധ്യമപ്രവര്‍ത്തകര്‍ പ്രതിഷേധമായെത്തിയത്.