മുക്കത്ത് ദളിത് പെണ്‍കുട്ടിയുടെ ആത്മഹത്യ,കാമുകന്‍ റിനാസിനെ പോലിസ് അറസ്റ്റ് ചെയ്തു

">

കോഴിക്കോട് : മുക്കത്ത് ദളിത് പെണ്‍കുട്ടി ആത്മഹത്യ ചെയ്ത സംഭവത്തില്‍ കാമുകന്‍ കാരശ്ശേരി മുരിങ്ങ പുറായി സ്വദേശി റിനാസിനെ പോലിസ് അറസ്റ്റ് ചെയ്തു . ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തിയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. രണ്ട് ദിവസം മുമ്ബാണ് പ്ലസ് ടു വിദ്യാര്‍ഥിനി അനുപ്രിയയെ വീടിനുള്ളില്‍ മരിച്ച നിലയലില്‍ കണ്ടെത്തിയത്. സ്‌കൂള്‍ വിട്ട് വീട്ടിലെത്തിയതിന് ശേഷമായിരുന്നു ആത്മഹത്യ. കുട്ടിയുടെ കൈത്തണ്ടയിലും ഡയറിയിലും റിനാസിന്റെ പേര് എഴുതിവെച്ചിരുന്നു .

zumba adv

പെണ്‍കുട്ടിയ്ക്ക് റിനാസിന്റെ വീട്ടുകാരില്‍ നിന്നും ഭീഷണിയുണ്ടായിരുന്നുവെന്നാണ് കുട്ടിയുടെ സഹപാഠികള്‍ നല്‍കുന്ന വിവരം. മരിച്ച ദിവസവും ഇരുവരും കണ്ടിരുന്നതായി സഹപാഠികള്‍ പോലീസിന് മൊഴി നല്‍കിയിരുന്നു. റിനാസ് ഭീഷണിപ്പെടുത്തിയതായി സഹോദരന്‍. . പെണ്‍കുട്ടി മരിച്ച ദിവസം സഹോദരനെ ഫോണില്‍ വിളിക്കുകയും തന്റെ പേര് പോലീസിനോട് പറയരുതെന്നും, പറഞ്ഞാല്‍ അങ്ങാടിയില്‍ ഇറങ്ങി നടക്കില്ലെന്ന് ഭീഷണിപ്പെടുത്തിയെന്നും പറഞ്ഞു. കൂടാതെ തന്റെ പേര് അനാവശ്യമായി കേസില്‍ വലിച്ചിഴയ്ക്കരുതെന്നും അയാള്‍ പറഞ്ഞതായി സഹോദരന്‍ പറയുന്നു. തങ്ങളെ കേസില്‍ നിന്നും പിന്തിരിപ്പിക്കാന്‍ പലരും ശ്രമിക്കുന്നതായും ബന്ധുക്കള്‍ പറയുന്നു. പോലീസ് ഇക്കാര്യത്തില്‍ വീഴ്ച വരുത്തിയിട്ടുണ്ടെന്നും സ്‌കൂള്‍ മാനേജ്‌മെന്റിന്റെ സമ്മര്‍ദമാണ് ഇതിനു പിന്നിലെന്നും ആരോപണമുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Sponsors