ഗുരുവായൂര്‍ നഗരസഭ വൈസ് ചെയര്‍മാനായി അഭിലാഷ് വി ചന്ദ്രനെ തിരഞ്ഞെടുത്തു
ഗുരുവായൂര്‍ : ഗുരുവായൂര്‍ നഗരസഭ വൈസ് ചെയര്‍മാന്‍ ആയി സി.പി.ഐ അംഗം അഭിലാഷ് വി ചന്ദ്രനെ തിരഞ്ഞെടുത്തു . ഇന്ന് നടന്ന തിരഞ്ഞെടുപ്പിൽ അഭിലാഷിന് 22 വോട്ടും എതിർ സ്ഥാനാർത്ഥി യു.ഡി.എഫിലെ കോൺഗ്രസ് അംഗം സി അനിൽകുമാറിന് 15 വോട്ടും ലഭിച്ചു.യു ഡി എഫിലെ അഞ്ച് വോട്ട് അസാധുവായി. ബി.ജെ.പി അംഗം വിട്ടു നിന്നു. യു ഡി എഫ് സ്ഥാനാർത്ഥിയെ നിർദ്ദേശിച്ച കോണ്‍ഗ്രസിലെ വർഗ്ഗീസ് ചീരൻ, സുമതി ഗംഗാധരൻ, സുഷ ബാബു എന്നിവരുടെയും അര്‍ബന്‍ ബാങ്ക് നിയമനത്തെ ചൊല്ലിയുള്ള വിവാദത്തെ തുടര്‍ന്ന്‍ കോണ്‍ഗ്രസ് സസ്പെന്‍റ് ചെയ്ത് ടി കെ വിനോദ് കുമാര്‍ , ബഷീര്‍ പൂക്കോട് എന്നിവരുടെയും വോട്ടുകളാണ് അസാധുവായത്.
എൽ ഡി എഫിലെ ധാരണയെ തുടർന്ന് സി പി ഐ എമ്മിലെ കെ പി വിനോദ് രാജി വെച്ചതിനെ തുടർന്നായിരുന്നു തെരഞ്ഞെടുപ്പ് വേണ്ടി വന്നത്. അഭിഷഷ് വി ചന്ദ്രനെ കെ പി വിനോദ് നിർദേശിച്ചു. സുരേഷ് വാര്യർ പിന്താങ്ങി. ഗുരുവായൂര്‍ നഗരസഭയിലെ വൈസ് ചെയര്‍മാന്‍ സ്ഥാനം കൂടി ലഭിച്ചതോടെ നഗര സഭയിലെ ചെയര്‍മാന്‍ ,വൈസ് ചെയര്‍മാന്‍ , പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ തുടങ്ങിയ പ്രധാനപ്പെട്ട മൂന്ന്‍ സ്ഥാനവും സി പി ഐ യുടെ കയ്യിലായി ,
സത്യ പ്രതിജ്ഞക്ക് ശേഷം നഗര സഭ ചെയര്‍മാന്‍ വി എസ് രേവതി അംഗങ്ങളായ ടി ടി ശിവദാസ് കെ പി വിനോദ് ,സുരേഷ് വാരിയര്‍ ,നിര്‍മല കേരളന്‍ ഷനില്‍ ,എം രതി , ആന്റോ തോമസ് , ശൈലജ ദേവന്‍ ബാബു ആളൂര്‍ , റഷീദ് കുന്നിക്കല്‍ ബഷീര്‍ പൂക്കോട് ടി കെ വിനോദ് കുമാര്‍ ,ആര്‍ വി മജീദ് , സി പി ഐ നിയോജകമണ്ഡലം സെക്രട്ടറി അഡ്വ മുഹമ്മദ് ബഷീര്‍ ,ഇ പി സുരേഷ് , പ്രസ് ഫോറം പ്രസിഡന്‍റ് ലിജിത് തരകന്‍ ,പ്രസ് ക്ലബ് സെക്രട്ടറി രാജു എന്നിവര്‍ അനുമോദന പ്രസംഗം നടത്തി . അഭിലാഷ് ചന്ദ്രന്‍ മറുപടി പ്രസംഗം നടത്തി . മകന്റെ സത്യപ്രതിജ്ഞ കാണാന്‍ പിതാവ് ചന്ദ്രന്‍ സന്നിഹിതനായിരുന്നു .സി പി ഐ യുടെ നിരവധി പ്രവര്‍ത്തകരും എത്തിയിരുന്നു .