Post Header (woking) vadesheri

മമ്മിയൂര്‍ അയ്യപ്പഭക്ത സംഘത്തിന്റെ ദേശവിളക്കും അന്നദാനവും ശനിയാഴ്ച

Above Post Pazhidam (working)

ഗുരുവായൂര്‍ : മമ്മിയൂർ അയ്യപ്പഭക്ത സംഘത്തിന്റെ നേതൃത്വ ത്തിലുള്ള ദേശവിളക്കും അന്നദാനവും ശനിയാഴ്ച നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്ത‍ സമ്മേളനത്തില്‍ അറിയിച്ചു – മമ്മിയൂര്‍ മഹാദേവക്ഷേത്ര ത്തില്‍ രാവിലെ മുതൽ ഗണപതിഹോമം, കേളി, വിളക്കു പന്തലിൽ പ്രതിഷ്ഠാകർമ്മം, എഴുന്നള്ളിപ്പ് എന്നിവ യും . ഗുരുവായൂർ കൃഷ്ണകുമാറിന്റെ അഷ്ടപദി, ഗുരുവായൂർ മുരളിയും സംഘവും നയിക്കുന്ന നാഗസ്വരക്കച്ചേരി, ഗുരുവായൂർ സതീഷ് കുമാറും സംഘവും അവതരിപ്പിക്കുന്ന ഭക്തിഗാനസുധ എന്നിവയും ഉണ്ടാകും .

Ambiswami restaurant

zumba adv

വൈകീട്ട് ദീപാരാധനയ്ക്കുശേഷം ഗുരുവായൂർ ക്ഷേത്ര സന്നിധിയിൽ നിന്ന് ഗജവീരന്മാരുടെയും
അഞ്ഞൂറോളം താലങ്ങളുടെയും അകമ്പടിയോടെ പാലക്കൊമ്പ് എഴുന്നള്ളിക്കും. വിളക്ക് പന്തലിൽ ഗുരുവായൂർ ജി.കെ പ്രകാശും സംഘവും അവതരിപ്പിക്കുന്ന സമ്പ്രദായ ഭജന, 10ന് ശാസ്താം പാട്ടും തുടർന്ന് പാൽക്കുടം എഴുന്നള്ളിപ്പ്, കനലാട്ടം, തിരിയുഴിച്ചിൽ എന്നീ ചടങ്ങുകൾ നടക്കും. മൂന്ന് നേരങ്ങളിലായി പതിനായിരത്തോളം പേർക്ക് അന്നദാനം നൽകും. കെ.കെ ഗോവിന്ദ ദാസ്, അനിൽകുമാർ ചിറക്കൽ, അരവിന്ദൻ പല്ലത്ത്, രാജഗോപാൽ മുള്ളത്ത്, രാമചന്ദ്രൻ പല്ലത്ത്, ടി.എസ് ഗോപൻ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

Second Paragraph  Rugmini (working)