Header 1 vadesheri (working)

ക്ഷേത്ര നഗരിയില്‍ സംഗീത പെരുമഴ തീര്‍ത്ത് പഞ്ചരത്ന കീര്ത്തനാലാപനം .

Above Post Pazhidam (working)

ഗുരുവായൂര്‍ :ഗുരുപവനപുരിയുടെ കാതിനും മനസിനും കുളിര്മ്മ നല്കി ചെമ്പൈ സംഗീതോല്‍ സവത്തിലെ പ്രസിദ്ധമായ പഞ്ചരത്ന കീര്ത്തനം‌ ചെമ്പൈ സംഗീത മണ്ഡപത്തില്‍ അരങ്ങേറി .രാവിലെ 9 മണിക്ക് സൌരാഷ്ട്ര രാഗത്തിലുള്ള ശ്രീ ഗണപതി കീര്ത്തwനസ്തുതി യോടെ യാണ് തുടക്കം കുറിച്ചത് പഞ്ചരത്നത്തിലെ ആദ്യ കീര്ത്തന മായ ജഗദാനന്ദകാരക ജയ ജാനകി പ്രാണനായകാ (നാട്ട രാഗം ആദി താളം) തുടങ്ങി ,ദുഡുകു ഗ നന്നേ, ദൊരേ, കൊഡുകു ബ്രോചുരാ എന്തോ ( ഗൗള രാഗം ആദി താളം )സാധിംചെനെ ഓ മനസാ ( ആരഭി രാഗം ആദി താളം ) കനകന രുചിരാ ( വരാളിരാഗം ആദി താളം ) അവസാന കീര്തനമായ എന്ദരോ മഹാനു ഭാവ-ലു അന്ദരികി വന്ദനമു ( ശ്രീ രാഗം ആദി താളം ) ആലപിച്ചു . ദക്ഷിണേന്ത്യയിലെ പ്രമുഖ സംഗീതജ്ഞര്‍ ഒന്നിച്ചിരുന്ന് സംഗീത പെരുമഴ തീര്ത്ത ത് മേല്പത്തൂര്‍ ആഡിറ്റോറിയത്തില്‍ നിറഞ്ഞു കവിഞ്ഞ സംഗീത പ്രേമികള്‍ നിറഞ്ഞ കൈയടിയോടെയാണ് സീകരിച്ചത്.

First Paragraph Rugmini Regency (working)

zumba adv

വേദിയില്‍ ആലപ്പി വെങ്കിടേഷ് ,ചെങ്കോട്ട ഹരിഹരന്‍ ,താമരക്കാട് ഗോവിന്ദന്‍ നമ്പൂതിരി ,ചേപ്പാട് എ ഇ വാമനന്‍ നമ്പൂതിരി , മണ്ണൂര്‍ എം പി രാജകുമാരനുണ്ണി,എം കെ ശങ്കരന്‍ നമ്പൂതിരി , ,പാര്‍വ തീ പുരം പത്മനാഭയ്യര്‍ ,കാഞ്ഞങ്ങാട് ടി പി ശ്രീനിവാസന്‍ , ഡോ സദനം ഹരികുമാർ ,ചങ്ങനാശ്ശേരി മാധവന്‍ നമ്പൂതിരി ,വെച്ചൂര്‍ ശങ്കര്‍ , സി എസ് സജീവ്‌ , കാവാലം ശ്രീകുമാര്‍ ,ഡോ ഇ എന്‍ സജിത്, കൊല്ലം ജി എസ് ബാലമുരളി ,ഡോ : ഗുരുവായൂര്‍ മണികണ്ഠന്‍ , എം എസ് പരമേശ്വര്‍ , ഡോ : വി ആര്‍ ദിലീപ് കുമാര്‍ , അറക്കല്‍ നന്ദകുമാര്‍ , എസ് നവീന്‍ , വിജയലക്ഷ്മി സുബ്രമണ്യന്‍, മാതംഗി സത്യമൂര്ത്തി ,വൈക്കം രാജമ്മാള്‍, ഡോ മാലിനി ഹരിഹരന്‍ ,എന്‍ ജെ നന്ദിനി ,കണ്ണൂര്‍ ജയശ്രീ , ഗീതാദേവി വാസുദേവന്‍‌ ,അമ്പലപ്പുഴ പി തുളസി , ലക്ഷ്മി കൃഷ്ണകുമാർ , കെ ഗിരിജ വര്‍മ്മ , ഭാഗ്യലക്ഷ്മി ഗുരുവായൂര്‍ , പുഷ്പ രാമകൃഷ്ണന്‍ , എം ഭുവന , ഡോ എന്‍ മിനി എന്നിവര്‍ ആലാപനത്തിന് അണിനിരന്നു .

Second Paragraph  Amabdi Hadicrafts (working)

വയലിനില്‍ തിരുവിഴ ശിവാനന്ദന്‍ , എന്‍ വി ബാബു നാരായണന്‍ , അമ്പലപുഴ പ്രദീപ്‌ , ഡോ വി സിന്ധു , തിരുവിഴ വിജു എസ് ആനന്ദ്‌ , മാഞ്ഞൂര്‍ രഞ്ജിത്ത് , ബിന്ദു കെ ഷേണായ് , കിള്ളിക്കുറിശ്ശിമംഗലം ഇ പി രമേശ്‌ , പ്രധോഷ് ആചാര്‍ , ഗുരുവായൂര്‍ നാരായണന്‍ എന്നിവരും മൃദംഗത്തില്‍ തിരുവനന്ദപുരം വി .സുരേന്ദ്രന്‍ ,വൈക്കം വേണുഗോപാല്‍ , എന്‍ ഹരി,ഡോ കുഴല്മന്ദം രാമകൃഷ്ണന്‍,ചേർത്തല എ കെ രാമചന്ദ്രൻ ,കെ എം എസ് മണി,ചേപ്പാട് ഇ എം കൃഷ്ണന്‍ നമ്പൂതിരി ,ആലുവ ഗോപാലകൃഷ്ണന്‍, വൈക്കം പ്രസാദ്‌ , കവിയൂര്‍ സനല്‍ , കടമ്മനിട്ട മനു ,ആര്‍ ശ്യാമ കൃഷ്ണന്‍ , എന്‍ ഹരിഹരന്‍ , പി വി കൃഷ്ണന്‍ ,സി അരുണ്‍ ,മുതുകുളം ശ്രീരാജ് , തൃശൂര്‍ ബി ജയറാം എന്നിവർ പക്കമേളമൊരുക്കി.

ഘടത്തില്‍ ഏറണാകുളം രാമകൃഷ്ണന്‍ , തൃപ്പൂണിത്തുറ കണ്ണന്‍ , മാഞ്ഞൂര്‍ ഉണ്ണികൃഷ്ണന്‍ , ആര്‍ ഗോപിനാഥ പ്രഭു , എണ്ണക്കാട്ട് മഹേശ്വരന്‍ , ആലുവ രാജേഷ്‌ ,എന്നിവരും മുഖര്‍ ശംഖില്‍ പയ്യന്നൂര്‍ ഗോവിന്ദ പ്രസാദ്‌ ,കണ്ണൂര്‍ സന്തോഷ്‌ ,ചെറുവള്ളി ശ്രീജിത്ത്‌ , പറവൂര്‍ ഗോപകുമാര്‍ , താമരക്കുടി രാജ ശേഖരന്‍ എന്നിവരും ഇടക്കയില്‍ ഗുരുവായൂര്‍ ജ്യോതിദാസും പിന്തുണ നല്‍കി .

.