Header 1 vadesheri (working)

ശബരിമലയില്‍ ഭക്ഷണ സാധനങ്ങള്‍ക്ക് വില വര്‍ദ്ധിപ്പിക്കാനാവില്ലെന്ന് ഹൈക്കോടതി

Above Post Pazhidam (working)

കൊച്ചി: ശബരിമലയില്‍ ഭക്ഷണ സാധനങ്ങള്‍ക്ക് വില വര്‍ദ്ധിപ്പിക്കാനാവില്ലെന്ന് ഹൈക്കോടതി. ശബരിമല വ്യാപാര വ്യവസായി ഏകോപന സമിതി നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി ഇക്കാര്യം വ്യക്തമാക്കിയത്. പമ്ബയിലും സന്നിധാനത്തും ഭക്ഷണ സാധനങ്ങളുടെ വില വര്‍ദ്ധിപ്പിക്കണമെന്നാവശ്യപ്പെട്ട് സമിതി ഹൈക്കോടതിയെ സമീപിച്ചിരുന്നു. മണ്ഡലകാലം ആരംഭിച്ച സാഹചര്യത്തില്‍ ഇനി വില വര്‍ധിപ്പിക്കാന്‍ സാധിക്കില്ലെന്നും കച്ചവടക്കാര്‍ക്ക് വേണമെങ്കില്‍ അടുത്ത വര്‍ഷം സ്റ്റാളുകള്‍ ലേലത്തില്‍ നല്‍കുന്നതിന് മുന്‍പ് തന്നെ നിരക്ക് പുതുക്കി നിശ്ചയിക്കാമെന്നും കോടതി പറഞ്ഞു.

First Paragraph Rugmini Regency (working)

zumba adv

അതേസമയം ശബരിമലയില്‍ ഭക്ഷണ സാധനങ്ങളുടെ നിരക്ക് വര്‍ധിപ്പിക്കാന്‍ കഴിയില്ലെന്നാണ് സര്‍ക്കാരും കോടതിയെ അറിയിച്ചത്. നേരത്തെ തന്നെ കച്ചവടക്കാരുമായി ചര്‍ച്ച നടത്തിയ ശേഷമാണ് ഭക്ഷണ സാധനങ്ങളുടെ വില നിശ്ചയിച്ചത്. അതുകൊണ്ടു തന്നെ ഇപ്പോള്‍ വില വര്‍ധിപ്പിക്കാനാകില്ലെന്നായിരുന്നു സര്‍ക്കാര്‍ അറിയിച്ചത്.

Second Paragraph  Amabdi Hadicrafts (working)