Header 1 vadesheri (working)

സമസ്ത കേരള ജംഇയ്യത്തുൽ മുഅല്ലിമീൻ സന്ദേശ ജാഥ സമാപന സമ്മേളനം

Above Post Pazhidam (working)

ചാവക്കാട്: സമസ്ത കേരള ജംഇയ്യത്തുൽ മുഅല്ലിമീൻ ദക്ഷിണ – ഉത്തര മേഖല സന്ദേശ ജാഥ സമാപന മഹാ സമ്മേളനം വ്യാഴാഴ്ച്ച നടക്കുമെന്ന് സ്വാഗത സംഘം ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. വൈകീട്ട് ആറിന് ചാവക്കാട് കൂട്ടുങ്ങൽ ചത്വരത്തിൽ (തൊഴിയൂർ ഉസ്താദ് നഗർ) നടക്കുന്ന സമ്മേളനം സമസ്ത കേരള ജംഇയ്യത്തുൽ ഉലമാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ് രി മുത്തുക്കോയ തങ്ങൾ ഉദ്ഘാടനം ചെയ്യും. ജംഇയ്യത്തുൽ മുഅല്ലിമീൻ ജില്ലാ പ്രസിഡന്റ് സി.കെ.എം. സ്വാദിഖ് മുസ് ലിയാർ അധ്യക്ഷത വഹിക്കും. സമസ്ത ജില്ലാ പ്രസിഡന്റ് എൻ. കെ. അബ്ദുൾഖാദർ മുസ്ലിയാർ പെങ്കണ്ണിയുർ പ്രാർത്ഥന നിർവഹിക്കും.

First Paragraph Rugmini Regency (working)

സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങൾ മുഖ്യതിഥിതാകും. ഡോ. ബഹാഉദ്ദീൻ നദ്‌വി, കൊയ്യോട് ഉമർ മുസ്ലിയാർ, അബദുൾഹമീദ് ഫൈസി അമ്പലക്കടവ്, അബ്ദുസ്സമദ് പൂക്കോട്ടുർ, സത്താർ പന്തല്ലൂർ, നാസർ ഫൈസി കൂടത്തായ്, പി.ടി. കുഞ്ഞുമുഹമ്മദ് മുസ്ലിയാർ, സ്വലാഹുദ്ദീൻ ഫൈസി വല്ലപ്പുഴ, ബഷീർ ഫൈസി ദേശമംഗലം, എൻ.പി. അബ്ദുൽകരീം ഫൈസി പൈങ്കണ്ണിയുർ, എൻ.പി. അബ്ദുൾകരീം ഫൈസി എന്നിവർ സംസാരിക്കുന്നു. വാർത്താ സമ്മേളനത്തിൽ സ്വാഗത സംഘം ഭാരവാഹികളായ എൻ.പി. അബ്ദുൽ കരീം ഫൈസി പൈങ്കണ്ണിയൂർ, ബഷീർ ഫൈസി ദേശമംഗലം, ഇല്യാസ് ഫൈസി, സത്താർ ദാരിമി, ഉമർ ഹാജി കാക്കശേരി, ടി.കെ. അബ്ദു സലാം ബ്ലാങ്ങാട്, ബഷീർ എടക്കഴിയൂർ എന്നിവർ പങ്കെടുത്തു.