തൊഴിയൂര്‍ സുനില്‍ വധം , ഒരു പ്രതി കൂടി പിടിയില്‍
ഗുരുവായൂര്‍ തൊഴിയൂര്‍ സുനില്‍ വധക്കേസില്‍ ഒരാള്‍ കൂടി പിടിയിലായി. ജംഇയ്യത്തുൽ ഇസ്ലാമിയ്യ പ്രവർത്തകനായ പള്ളം ചെറുതുരുത്തി സ്വദേശി സലീം ആണ് പിടിയിലായത്. കേസിൽ അറസ്റ്റിൽ ആകുന്ന അഞ്ചാമത്തെ ആളാണ് സലീം. ഡിവൈഎസ്പി പി കെ സുരേഷ് ബാബുവിന്റെ നേതൃത്വത്തിലുള്ള ക്രൈംബ്രാഞ്ച് സംഘമാണ് സലീമിനെ അറസ്റ്റ് ചെയ്തത്. പ്രതി കുറ്റസമ്മതം നടത്തിയതായി ക്രൈംബ്രാഞ്ച് അറിയിച്ചു. വിദേശത്ത് ഒളിവിലായിരുന്ന പ്രതി നാട്ടിലെത്തിയെന്ന് രഹസ്യവിവരം ലഭിച്ചതിനെത്തുടർന്ന് ക്രൈംബ്രാഞ്ച് നടത്തിയ നീക്കത്തിലാണ് പ്രതി പിടിയിലായത്. പുലാമന്തോൾ പാലൂർ മോഹനചന്ദ്രൻ വധക്കേസിലും സലീം പ്രതിയാണ്.
1994 ഡിസംബർ നാലിന് പുലർച്ചെ രണ്ട് മണിയോടെയാണ് ആര്‍ എസ് എസ് ശാഖാ പ്രമുഖ് ആയിരുന്ന തൊഴിയൂർ സുനിലിനെ വെട്ടിക്കൊലപ്പെടുത്തിയത്. ഒരു പ്രശസ്തമായ മുസ്ലിം കുടുംബത്തിലെ യുവതിയുമായി സുനിലിന് ഉണ്ടായിരുന്ന വഴി വിട്ട ബന്ധമാണ് കൊലപാതകത്തില്‍ എത്തിച്ചതെന്നും അന്നത്തെ ഒരു ഡി ഐ ജി ആണ് കേസ് അട്ടി മറിച്ച് യഥാര്‍ത്ഥ പ്രതികളെ ഒഴിവാക്കി തങ്ങളെ കേസില്‍ ഉള്‍പ്പെടുത്തിയതെന്ന്‍ പോലിസ് കേസില്‍ ഉള്‍പ്പെടുത്തിയ പ്രതികളില്‍ ഒരാള്‍ ആരോപിച്ചു.
തിരൂര്‍ ഡിഐഎസ്പി കെ.എ സുരേഷ് ബാബു, പെരുമ്പടപ്പ് ഇന്‍സ്‌പെക്ടര്‍ കെ.എം ബിജു, എസ് ഐ പ്രമോദ്,എ.എസ്.ഐ ജയപ്രകാശ്,എസ്.സി.പി.ഒ രാജേഷ്, സിപിഒ പ്രകാശ് എന്നിവരുള്‍പ്പെട്ട അന്വേഷണ സംഘമാണ് സലീമിനെ അറസ്റ്റ് ചെയ്തത്.