Header 1 vadesheri (working)

നബി സ്നേഹറാലിയും മഹബത്ത് റസൂല്‍ കോണ്‍ഫറന്‍സും ശനിയാഴ്ച .

Above Post Pazhidam (working)

ചാവക്കാട്: ചാവക്കാട് സോണ്‍ കേരള മുസ്ലീം ജമാഅത്തിന്‍റെ നബി സ്നേഹറാലിയും മഹബത്ത് റസൂല്‍ കോണ്‍ഫറന്‍സും ശനിയാഴ്ച വൈകീട്ട് ചാവക്കാട്ട് നടക്കുമെന്ന് എസ്.വൈ.എസ്. ചാവക്കാട് സോണ്‍ പ്രസിഡന്‍റ് അഷ്റഫ് സഖാഫി പത്രസമ്മേളനത്തില്‍ അറിയിച്ചു. എസ്.വൈ.എസ്., എസ്.എസ്.എഫ്., എസ്.എം.എ., എസ്.ജെ.എം. തുടങ്ങീ സൂന്നി സംഘടനകളുടെ നേതൃത്വത്തില്‍ നടക്കുന്ന പരിപാടി വൈകീട്ട് നാലിന് മണത്തലയില്‍ നിന്നാരംഭിക്കുന്ന നബി സ്നേഹറാലിയോടെ തുടക്കമാവും.

First Paragraph Rugmini Regency (working)

ഒരു മാസമായി നടക്കുന്ന നബിദിന പരിപാടികള്‍ക്ക് സമാപനം കുറിച്ചുകൊണ്ടു നടക്കുന്ന റാലി വൈകീട്ട് ആറിന് ചാവക്കാട് നഗരസഭ പരിസരത്ത് സമാപിക്കും.തുടര്‍ന്ന് സയ്യിദ് ഹൈദ്രോസ് കോയ തങ്ങളുടെ പ്രാര്‍ഥനയോടെ തുടങ്ങുന്ന മഹബത്ത് റസൂല്‍ കോണ്‍ഫറന്‍സ് കേരള മുസ്ലീം ജമാഅത്ത് ജില്ലാ പ്രസിഡന്‍റ് സയ്യിദ് ഫസല്‍ തങ്ങള്‍ ഉദ്ഘാടനം ചെയ്യും.ഇസ്ഹാഖ് ഫൈസി ചേറ്റുവ അധ്യക്ഷനാവും.എസ്.വൈ.എസ്. സംസ്ഥാന സെക്രട്ടറി മുഹമ്മദ് കുഞ്ഞി സഖാഫി കൊല്ലം മുഖ്യപ്രഭാഷണം നടത്തും. ഭാരവാഹികളായ നവാസ് പാലുവായ്, നിഷാര്‍ മേച്ചേരിപ്പടി, അബ്ദുള്‍ വാഹിദ് നിസാമി, അന്‍വര്‍ സാദത്ത്, റഫീഖ് വെേډനാട്, ഫാറൂഖ് കറുകമാട് എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.