Header 1 vadesheri (working)

മെട്രോ ലിങ്ക്സ് സംഘടിപ്പിക്കുന്ന അഖില കേരള ചിത്ര രചന മത്സരം

Above Post Pazhidam (working)

ഗുരുവായൂർ: മെട്രോ ലിങ്ക്സ് ഫാമിലി ക്ലബ് സംഘടിപ്പിക്കുന്ന അഖില കേരള ചിത്ര രചന മത്സരം ‘മെട്രോ കളർ ഫെസ്റ്റ്’ ശനിയാഴ്ച രാവിലെ ഒമ്പതിന് എൽ.എഫ് കോളജിൽ നടക്കുമെന്ന് സംഘാടകർ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. ചാവക്കാട് മുൻസിഫ് കെ. കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്യും. നടൻ ശിവജി ഗുരുവായൂർ മുഖ്യാതിഥിയാകും. എൽ.കെ.ജി മുതൽ കോളജ് തലം വരെ 125 ഓളം സ്ഥാപനങ്ങലിൽ നിന്നായി 4000ഓളം കുട്ടികൾ മത്സരത്തിൽ പങ്കെടുക്കും . വിജയികൾ ജനുവരി 26ന് നടക്കുന്ന ചടങ്ങിൽ ഉപഹാരം നൽകും. ചിത്രങ്ങളുടെ പ്രദർശനവുമുണ്ട്. പ്രസിഡൻറ് ബാബു വർഗീസ്, സെക്രട്ടറി രാജേഷ് ജാക്ക്, ഗിരീഷ് സി. ഗീവർ, ജ്യോതിഷ് ജാക്ക്, ടി.ഡി. വാസുദേവൻ, എം.പി. ഹംസക്കുട്ടി എന്നിവർ വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു.

First Paragraph Rugmini Regency (working)