മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസ് രാജി വെച്ചു
മുംബൈ : മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നവിസ് രാജി വെച്ചു . അദ്ദേഹം വാര്‍ത്ത സമ്മേളനത്തിലാണ് രാജി പ്രഖ്യാപിച്ചത് . ഗവര്‍ണറെ കണ്ട് രാജി കത്ത് സമര്‍പ്പിക്കുമെന്ന്‍ അദ്ദേഹം അഭിപ്രായപെട്ടു .വാര്‍ത്ത സമ്മേളനത്തില്‍ ശിവസേനക്കെതിരെ കടുത്ത വിമര്‍ശന മാണ് ഉന്നയിച്ചത് . കരാറില്‍ ഇല്ലാത്ത മുഖ്യ മന്ത്രി സ്ഥാനം പങ്കു വെക്കണം എന്നാ ആവശ്യം അംഗീകരിക്കാന്‍ കഴിയാത്തതാണ് .ജനങ്ങളുടെ ജനവിധി ബി ജെ പി ക്ക് അനുകൂലമാണ് ഏറ്റവും വലിയ ഒറ്റക്കക്ഷിയായി ജനങ്ങള്‍ തിരഞ്ഞെടുത്തത് ബി ജെ പി യെയാണ് എന്ന് അദ്ദേഹം അവകശപ്പെട്ടു . ശിവസേന തങ്ങളെ ചതിക്കുകയാണ് ചെയ്തത് . മൂന്ന്‍ വ്യത്യസ്ഥ സ്വഭാവമുള്ള പാര്‍ട്ടികളാണ് ഇനി ഭരിക്കാന്‍ പോകുന്നത് .നിയമസഭയില്‍ ഭൂരിപക്ഷം നാളെ തെളിയിക്കണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടതിന് പിന്നാലെ അജിത് പവാര്‍ ഉപ മുഖ്യമന്ത്രി സ്ഥാനം രാജി വെച്ചിരുന്നു