Post Header (woking) vadesheri

ഹൈസ്‌കൂൾ വിഭാഗം തായമ്പകയിൽ ഗുരുവായൂര്‍ ശ്രീകൃഷ്ണ

Above Post Pazhidam (working)

ഗുരുവായൂര്‍ : റവന്യു ജില്ലാ സ്‌കൂൾ കലോത്സവം ഹൈസ്‌കൂൾ വിഭാഗം തായമ്പക മത്സരത്തിൽ ഗുരുവായൂർ ശ്രീകൃഷ്ണ ഹയർ സെക്കന്ററി സ്‌കൂളിന് ജയം. പത്താം ക്ലാസ്സ് വിദ്യാർഥി കാർത്തിക് ജെ. മാരാരും സംഘവുമാണ് തായമ്പകയിൽ വിസ്മയമൊരുക്കിയത്. റവന്യൂ കലോത്സവത്തിൽ രണ്ടാം തവണയാണ് തായമ്പകയിൽ കാർത്തിക് വിജയിയാവുന്നത്.
പ്രമാണി സ്ഥാനത്ത് കാർത്തിക്കും നാല് വട്ടങ്ങളിൽ ഒപ്പം തന്റെ കൂട്ടുകാരും കൊട്ടിക്കയറിയപ്പോൾ ഹൈസ്‌കൂൾ വിഭാഗം തായമ്പക മത്സരം വേറിട്ട അനുഭവമായി മാറി. ഗുരുവായൂർ ദേവസ്വത്തിന് കീഴിലെ വാദ്യ വിദ്യാലയത്തിലാണ് അഞ്ചംഗ സംഘം തായമ്പക അഭ്യസിക്കുന്നത്. ചൊവ്വല്ലൂർ സുനിൽ, കലാനിലയം കമൽ കെ നായർ എന്നിവരുടെ ശിക്ഷണത്തിലാണ് പഠനം. പത്താം ക്ലാസ്സിലെ പഠനത്തോടൊപ്പം കലാപരമായ കഴിവുകളും കൊണ്ടുപോകാൻ തങ്ങൾക്ക് സ്‌കൂളിൽ നിന്ന് ലഭിക്കുന്ന പിന്തുണ വളരെ വലുതാണെന്ന് തായമ്പക സംഘം പറയുന്നു. പ്രമാണി കാർത്തിക്കിന് അച്ഛൻ കെ എം ജനാർദ്ദനൻ മാരാരാണ് തായമ്പക പഠനത്തിന് പിന്നിലെ പ്രചോദനം.

Ambiswami restaurant