ഗുരുവായൂരിൽ സ്മാർട്ട് പാർക്കിങ്ങ് , വാഹനം പാര്‍ക്ക് ചെയ്യാന്‍ സ്ഥലമില്ലാതെ തീര്‍ഥാടകരും
ഗുരുവായൂര്‍ ; ഗുരുവായൂരിലെ പാർക്കിംങ് ക്രമപ്പെടുത്തുന്നതിന്റെ ഭാഗമായി ഏർപ്പെടുത്തിയ ഡിജിറ്റല്‍ സംവിധാനത്തിന്റെ ഉദ്ഘാടനം നഗരസഭ ചെയർപേഴ്സൻ വി എസ് രേവതി ഉദ്ഘാടനം ചെയ്തു വൈസ് ചെയർമാൻ കെ പി വിനോദ് അധ്യക്ഷത വഹിച്ച ചടങ്ങിൽ സ്റ്റാൻഡിംങ് കമ്മിറ്റി അധ്യക്ഷരായ നിർമ്മല കേരളൻ , ടി എസ് ഷെനിൽ , കെ വി വിവിധ് ,നഗരസഭ കൗൺസിലർമാർ എന്നിവർ സന്നിഹിതരായിരുന്നു .
അനുദിനം വികസിച്ചു വരുന്ന ഗുരുവായൂർ നഗരിയുടെ ഏറ്റവും വലിയ പ്രശ്നമായ വാഹന പാർക്കിംങ് പ്രശ്നത്തിന് സമഗ്രവും ശാസ്ത്രീയവും വിവര സാങ്കേതിക വിദ്യയിൽ അധിഷ്ഠിതവുമായ ഒരു പരിഹാരത്തിന് തുടക്കം കുറിക്കുകയാണ് . സീസൺ സമയങ്ങളിൽ പ്രതിദിനം 4000ത്തിൽ അധികം വാഹനങ്ങൾ ഗുരുവായൂരിൽ എത്തുന്നുണ്ട് അങ്ങിനെ വർഷത്തിൽ ലക്ഷക്കണക്കിന് വാഹനങ്ങൾ ഈ കൊച്ചു നഗരിയിൽ വന്ന് പോകുന്നുണ്ട് എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത് . ഈ വാഹനങ്ങളെ ഉൾക്കൊള്ളാൻ കഴിയുംവിധം പാർക്കിംങ് സ്ഥലങ്ങളെ ശാസ്ത്രീയമായി ക്രമീകരിക്കുകയാണ് ചെയ്യുന്നത് .
വ്യത്യസ്ത പാർക്കിംങ് കേന്ദ്രങ്ങളിൽ നിന്നുള്ള വിവരങ്ങളെ സമന്വയിപ്പിച്ച് സാങ്കേതിക വിദ്യയുടെ സഹായത്താൽ ഒഴിഞ്ഞ് കിടക്കുന്ന പാർക്കിംങ് സ്ഥലങ്ങളുടെ വിവരങ്ങൾ , തിരക്കുള്ള സമയം , ശരാശരി പാർക്കിംങ് സമയം എന്നിവ നഗരപരിധിയിലേക്ക് കടന്നു വരുന്ന വാഹനങ്ങൾക്ക് മുൻകൂട്ടി അറിയുവാനും പാർക്കിംങിന് വേണ്ടി നഗരത്തിൽ ചുറ്റിത്തിരിയേണ്ട സാഹചര്യം ഒഴിവാക്കുവാനും സാധിക്കും .ഡിസ്‌പ്ലേ ബോർഡുകൾ , മൊബൈൽ ആപ്ലിക്കേഷൻ , നഗരസഭ വെബ് സൈറ്റ് എന്നിവ വഴിയാണ് വിവരങ്ങൾ ലഭ്യമാക്കുന്നത് . പ്രധാന അറിയിപ്പുകൾ നൽകുവാനും ഇത്തരം സംവിധാനത്തെ ഉപയോഗപ്പെടുത്താം .
കൊച്ചി സ്റ്റാർട്ട്അപ്പ് മിഷനുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന “പിൻ പാർക്ക് ” പാർക്കിംങ് മാനേജ്മെന്റ് സ്റ്റാർട്ട്അപ്പ് ആണ് ഗുരുവായൂർ നഗരസഭയ്ക്ക് വേണ്ടി ദൗത്യം ഏറ്റെടുത്തിട്ടുള്ളത് .അതിപ്രധാനമായ നിരവധി ഇടങ്ങളിൽ ഏറ്റവും സുഗമമായ നിലയിൽ പാർക്കിംങ് ക്രമീകരണം ഏർപ്പെടുത്തിയിട്ടുള്ള പിൻപാർക്ക് ഗുരുവായൂരിന് വേണ്ടി ഇവിടുത്തെ പ്രത്യേകതകളെ കൂടി പരിഗണിച്ചാണ് പുതിയ ക്രമീകരണം കൊണ്ടുവരുന്നത് .
കാലാനുസൃതമായ മാറ്റങ്ങൾ കൂടി അതാത് ഘട്ടങ്ങളിൽ ഉൾപ്പെടുത്തുവാനും സൗകര്യങ്ങൾ ഉണ്ട് .
അതേ സമയം വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ സ്ഥലമില്ലാതെ വലയുകയാണ് തീര്‍ഥാടകര്‍ .നഗര സഭയുടെ ആന്ധ്ര പാര്‍ക്കും ദേവസ്വത്തിന്‍റെ വേണുഗോപാല്‍ പാര്‍ക്കും നിര്‍മാണ പ്രവര്‍ത്തികള്‍ക്കായി അടിചിട്ടിരിക്കുകയാണ് . ദേവസ്വത്തിന്‍റെ മായ ബസ് സ്റ്റാന്റ് പാര്‍ക്കില്‍ ,അമൃത് പദ്ധതിയുടെ വേസ്റ്റ് മണ്ണ് തള്ളി നിറച്ചിരിക്കുകയാണ് .