ജില്ലാ കലോല്‍സവം, ഗുരുവായൂര്‍ ദേവസ്വത്തെ അവഗണിച്ചു
ഗുരുവായൂര്‍: റവന്യു ജില്ലാ കലോത്സവത്തില്‍ ഗുരുവായൂര്‍ ദേവസ്വത്തെ പൂര്‍ണ്ണമായും അവഗണിച്ചതായി പരാതി.ഉദ്ഘാടന ചടങ്ങിലും സമാപന സമ്മേളനത്തിലും ദേവസ്വം ചെയര്‍മാന്‍,ഭരണസമിതിയംഗങ്ങള്‍,അഡ്മിനിസ്‌ട്രേറ്റര്‍ എന്നിവരില്‍ ഒരാളെ പോലും ക്ഷണിച്ചില്ല.
രണ്ടു ചടങ്ങുകളിലും പ്രാസംഗികരായി 40 ലേറെ പേരുണ്ട്.കലോത്സവത്തിന്റെ പ്രധാന വേദിയായ ശ്രീകൃഷ്ണ സ്‌കൂള്‍ ദേവസ്വത്തിന്റ കീഴിലുള്ളതാണ്. എന്നിട്ടും പേരിനു പോലും ദേവസ്വത്തിലെ ഒരാളെ പോലും ക്ഷണിച്ചില്ലെന്നാണ് പരാതി .പബ്ലിസിറ്റി കമ്മറ്റി മീഡിയ സെന്ററിന്റെ ഉത്ഘാടനത്തിനു ദേവസ്വം ചെയര്‍മാനെ ആണ് ക്ഷണിച്ചിരുന്നത് . തിരുവിതാംകൂര്‍ ദേവസ്വം പ്രസിഡന്‍റ് ചുമതല ഏല്‍ക്കുന്ന ദിവസമായതിനാല്‍ ചെയര്‍മാന്‍ ആ ചടങ്ങില്‍ പങ്കെടുക്കാന്‍ തിരുവനന്തപുരത്ത് പോയതിനാല്‍ മീഡിയ സെന്‍റര്‍ ഉത്ഘാടനത്തിനു പങ്കെടുത്തില്ല. ഇതിന് പുറമെ ഗുരുവായൂരിലെ കലാ സാംസ്‌കാരിക രംഗത്ത് ഉള്ള ആര്‍ക്കും കലോത്സവത്തില്‍ പങ്കാളിത്തമില്ല ജില്ലയിലെ വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥരും ഇരു നഗര സഭകളിലെയും കൌണ്‍സിലര്‍മാരുമാണ് പ്രാസംഗികര്‍
.