വീണു കിട്ടിയ പണമടങ്ങിയ പേഴ്സ് തിരികെ നല്കി ലോട്ടറിക്കാരന് മാതൃകയായി .
. ഗുരുവായൂര്‍ : വീണുകിട്ടിയ പണവും എ റ്റി എം കാര്‍ഡും അടങ്ങിയ പേഴ്സ് തിരികെ നല്കി വഴിയോര ലോട്ടറി കച്ചവടക്കാരന് മാതൃകയായി . പടിഞ്ഞാറെ നടയില്‍ നടന്ന് ലോട്ടറി വില്പന നടത്തുന്ന ഗുരുവായൂര്‍ എടക്കാട് വീട്ടില്‍ രവിക്ക് ആണ് 7500 രൂപയും എ റ്റി എം കാര്‍ഡും ഡ്രൈവിംഗ് ലൈസന്‍സും അടങ്ങിയ പേഴ്സ് വഴിയില്‍ നിന്ന് കിട്ടിയത് . ഉടന്‍ അത് പോലിസ് സ്റ്റേഷനില്‍ എത്തിച്ചു . ലൈസന്‍സ് ഉടമ മറ്റം ചിറയത്ത് വീട്ടില്‍ ഈനാശു മകന് ജോണ്‍സനെ പോലിസ് വിളിച്ചു വരുത്തി . പോലിസ് സാന്നിദ്ധ്യത്തില്‍ രവി പേഴ്സ് ഉടമക്ക് കൈമാറി . പെട്ടി ഓട്ടോ റിക്ഷ ഓടിക്കുന്ന ജോണ്സണ് ഇളനീരുമായി പടിഞ്ഞാറെ നടയില്‍ എത്തിയിരുന്നു . ഇളനീര് ഇറക്കാന്‍ സഹായിക്കുന്നതിനിടെ പോക്കറ്റില്‍ നിന്നും പേഴ്സ് താഴെ വീണു .ഇത് അറിയാതെ ജോണ്സണ് തിരികെ പോകുകയും ചെയ്തു