Above Pot

ജനങ്ങളാണ് ഏതു സർവീസിന്റെയും യജമാനൻമാർ: മുഖ്യമന്ത്രി

തൃശൂര്‍ : ജനങ്ങളാണ് ഏതു സർവീസിന്റെയും യജമാനൻമാർ എന്ന ധാരണ വേണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. തൃശൂർ രാമവർമ്മപുരത്തെ കേരള പോലീസ് അക്കാദമിയിൽ പരിശീലനം പൂർത്തിയാക്കിയ 121 സബ് ഇൻസ്‌പെക്ടർ ട്രെയിനികളുടെ പാസിംഗ് ഔട്ട് പരേഡിൽ അഭിവാദ്യം സ്വീകരിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.വനിതകളെ നേരിട്ട് സബ് ഇൻസ്‌പെക്ടർമാരായി നിയമനം നൽകുന്ന ആദ്യ ബാച്ചാണിതെന്ന് മുഖ്യമന്ത്രി പറഞ്ഞു. 121 എസ്.ഐ ട്രെയിനികളിൽ 37 വനിതകളാണുള്ളത്.

First Paragraph  728-90

ഉന്നത വിദ്യാഭ്യാസ യോഗ്യതയുള്ളവരാണ് പുതുതായി പോലീസിലേക്ക് കടന്നുവരുന്നത്. പരിശീലനം പൂർത്തിയാക്കിയ 121 എസ്.ഐ ട്രെയിനികളിൽ ഒരാൾ എം.ടെക് ബിരുദധാരിയും ഒരാൾ എം.ഫിൽ ബിരുദധാരിയുമാണ്. എം.ബി.എ-മൂന്ന് പേർ, പി.ജി-26 പേർ, ബി.ടെക്-ഒമ്പത്, ബി.എഡ്-10, എൽ.എൽ.ബി-ഒന്ന് എന്നിങ്ങനെ യോഗ്യതയുള്ളവർ ഈ ബാച്ചിലുണ്ട്. നിർമ്മിത ബുദ്ധി പോലുള്ള പുതിയ സംവിധാനങ്ങളിലേക്ക് കേരള പോലീസ് ചുവടുവെക്കുമ്പോഴാണ് സാങ്കേതിക യോഗ്യതയും പരിജ്ഞാനവും ഉള്ളവർ പോലീസിലേക്ക് കടന്നുവരുന്നത്. ഇവരുടെ സേവനം ഉപയോഗിക്കുന്നതിന് സർക്കാർ അടിയന്തിര മുൻഗണന നൽകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Second Paragraph (saravana bhavan

ബെസ്റ്റ് ഇൻഡോർ കാഡറ്റായി വി.എ. ആദർശ്, ബെസ്റ്റ് ഷൂട്ടറായി ദിപു എസ്.എസ്, ബെസ്റ്റ് ഇൻഡോറായി ആർ.പി. സുജിത്, സിൻസിയറിറ്റി ആൻഡ് ഡെഡിക്കേഷന് എസ്. ഗീതുമോൾ, ബെസ്റ്റ് കാഡറ്റായി എം. പ്രദീപ് എന്നിവർക്ക് മുഖ്യമന്ത്രി ട്രോഫി സമ്മാനിച്ചു. സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ, പോലീസ് അക്കാദമി ഡയറക്ടർ ഡോ. ബി. സന്ധ്യ, തൃശൂർ കോർപറേഷൻ മേയർ അജിത വിജയൻ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.