മണ്ണുത്തി വടുക്കുംഞ്ചേരി ദേശീയപാതയുടെ നിര്മ്മാണം ഉടന്‍ പൂര്‍ത്തിയാക്കണം : വ്യാപാരി സമിതി .
ഗുരുവായൂര്‍ : മണ്ണുത്തി വടുക്കുംഞ്ചേരി ദേശീയപാതയുടെ നിര്മ്മാണം ഉടന്‍ പൂര്ത്തീ കരിച്ച് കച്ചവടക്കാരുടെയും നാട്ടുകാരുടെയും യാത്രക്കാരുടെയും ദുരിതങ്ങള്ക്ക്ത പരിഹാരം കാണണമെന്ന് കേരള സംസ്ഥാനവ്യാപാരി വ്യവസായി സമിതി തൃശൂര്‍ ജില്ല സമ്മേളനം ആവശ്യപ്പെട്ടു.വ്യാപാരികള്ക്ക്് മിനിമം പെന്ഷന്‍ 3000രൂപയാക്കി വര്ദ്ധിപപ്പിക്കണമെന്നും പ്രളയത്തെ തുടര്ന്ന് സര്ക്കാ ര്‍ വ്യാപാരികള്ക്ക്് നിര്ദ്ദേശിച്ച ഉജ്ജീവന്‍ പദ്ധതിനടപ്പിലാക്കാന്‍ ബാങ്കുകളുടെ ഭാഗത്ത് നിന്നുള്ള തടസ്സം നീക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു . നാല് ദിവസങ്ങളിലായി ഗുരുവായൂരില്‍ നടക്കുന്ന സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനം കെ.യു.അരുണന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. സമിതി ജില്ല പ്രസിഡന്റ് ജോസ് തെക്കേത്തല അധ്യക്ഷത വഹിച്ചു.
ജില്ലയില്‍ നിന്നുള്ള 392 പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുത്തു. ഇരിങ്ങപ്പുറം
ജി.എല്‍.പി സ്‌കൂളിന് മന്ത്രി കെ.ടി.ജലീല്‍ കമ്പ്യൂട്ടര്‍ സമ്മാനിച്ചു. മുന്‍ എം.പി പി.കെ.ബിജു കലാ പ്രതിഭകളെ ആദരിച്ചു. ചാവക്കാട് നഗരസഭ ചെയര്മാെന്‍ എന്‍.കെ.അക്ബര്‍, ദേവസ്വം ചെയർമാൻ അഡ്വക്കേറ്റ് കെ ബി മോഹൻദാസ്, ഗുരുവായൂര്‍ ദേവസ്വം അഡ്മിനിസ്‌ട്രേറ്റര്‍ എസ്.വി.ശിശിര്‍, എം എം വര്‍ഗ്ഗീസ്,ബെന്നി ഇമ്മട്ടി ,കെ എം ലെനിൻ , എം.കൃഷ്ണദാസ്, മിൽട്ടൺ തലകോട്ടൂർ,ജോഫി കുര്യൻ ,ടി ബി ദയാനന്ദന്‍,സി ഡി ജോണ്‍സണ്‍ തുടങ്ങിയവര്‍ സംസാരിച്ചു. സമ്മേളനം നാളെ സമാപിക്കും. വൈകീട്ട്അഞ്ചിന് നടക്കുന്ന പൊതു സമ്മേളനം മന്ത്രി എ.സി.മൊയതീന്‍ ഉദ്ഘാടനം ചെയ്യും.