Above Pot

അമേരിക്കന്‍ വിസക്ക് കൊടുത്ത പണം നഷ്ടപ്പെട്ട വിപിന്‍ കാര്‍ത്തിക്ക് തട്ടിപ്പ്കാരനായി മാറി .

ഗുരുവായൂര്‍ :  അമേരിക്കന്‍  വിസക്ക് പണം നല്‍കി  പറ്റിക്കപ്പെട്ടതോടെയാണ്  വിപിന്‍  കാര്‍ത്തിക്  തട്ടിപ്പിലേക്ക്  കടന്നതെന്ന്‍ പോലീസിനോട്  കുറ്റസമ്മതം , 
എന്‍ ഐ ടി യിലെ പഠിപ്പ് ഇടക്ക് വെച്ച് നിറുത്തിയ ശേഷം കോഴിക്കോട് ഹോട്ടല്‍ മാനേജ്മെന്റ് പഠനം പൂര്‍ത്തിയാക്കി, അമേരിക്കയില്‍ ജോലി സമ്പാദനത്തിനായി   വിസക്കായി 11 ലക്ഷം  രൂപ  നല്‍കിയിരുന്നു പല ആളുകളുടെയും കയ്യില്‍ നിന്ന് കടം വാങ്ങിയാണ് വിസക്കായി പണം നല്‍കിയത് .  പണം കൊടുത്തവര്‍ വീട്ടില്‍ വന്ന്‍ ബഹളം വെച്ചതോടെ . മലബാര്‍ ദേവസ്വം ബോര്‍ഡില്‍ ലോക്കല്‍ ഫണ്ട് ഓഡിറ്റ്‌ വിഭാഗത്തില്‍ പ്യൂണ്‍ ആയി ജോലിചെയ്യുന്ന അമ്മ വ്യാജ സാലറി സര്‍ട്ടിഫിക്കറ്റ് ഹാജരാക്കി ലോണ്‍ സംഘടിപ്പിക്കാന്‍ ശ്രമിച്ചു ഇത് കയ്യോടെ പിടി കൂടി അവരെ ജോലിയില്‍ നിന്ന് പുറത്താക്കി . അമ്മയുടെ ജോലി നഷ്ടപ്പെട്ടതോടെ ബാങ്കില്‍ നിന്ന് ലോണ്‍ എടുത്ത് പണിത വീട് ബാങ്ക് ജപ്തി ചെയ്തെടുത്തു .

First Paragraph  728-90

ബാങ്ക് വീട് വിറ്റ വകയില്‍ ബാക്കി ലഭിച്ച 35,000 രൂപയുമായി നാട്ടില്‍ നിന്നും പോന്ന വിപിന്‍ എറണാകുളത്ത് ആക്സിസ് ബാങ്കില്‍ ജോലിക്ക് കയറി അവിടെത്തെ ഇടപാടുകാരായ ധനീഷ് രതീഷ്‌ എന്നിവരുടെ തിരിച്ചറിയല്‍ രേഖ സംഘടിപ്പിച്ചു എസ്‌ബി റ്റി യില്‍ നിന്നും കാര്‍ ലോണ്‍ എടുത്തു മറിച്ചു വിറ്റു, പിന്നീട് കുമരകത്ത് റിസോര്‍ട്ടില്‍ ജോലിക്ക് കയറി അവിടെ മുറി എടുത്ത ആളുടെ ലാപ്ടോപ്പും എ ടി എം കാര്‍ഡും മോഷ്ടിച്ചു കാര്‍ഡിന്റെ പുറത്ത് പിന്‍ നമ്പര്‍ ഉണ്ടായിരുന്നതോടെ അകൌണ്ടില്‍ ഉണ്ടായിരുന്ന 30,000 പിന്‍ വലിച്ചു . ഈ കേസില്‍ കുമരകം പോലിസ് പിടി കൂടി ഏഴു മാസം ജയില്‍ ശിക്ഷ അനുഭവിച്ചിരുന്നു . നാദാപുരത്ത് സിസ്റ്റം മാനേജര്‍ ആയി നടിച്ച് വിവിധ ബാങ്കുകളില്‍ നിന്ന് അഞ്ചു കാറുകള്‍ ലോണ്‍ എടുത്തിരുന്നു . ഈ കേസില്‍ മൂന്നു മാസം ജയില്‍ കിടന്നിട്ടുണ്ട് . കുറച്ചു കാലം ഡല്‍ഹിയില്‍ സിവില്‍ സര്‍വീസ് കോച്ചിങ്ങിനും വിപിന്‍ ചേര്‍ന്നിരുന്നു . ഗുരുവായൂരില്‍ എത്തിയ ശേഷമാണ് ഐ പി എസ്സുകാരനായി മാറിയത്. ഗുരുവായൂരിലെ ഒരു ഹോട്ടല്‍ നടത്തിപ്പുകാരനാണ് ഗുരുവായൂര്‍ പോലീസിന് പരിചയപ്പെടുത്തി കൊടുത്തത്.

Second Paragraph (saravana bhavan

ഒരിക്കല്‍ ഐ.പി.എസുകാരനാണെന്നു തെറ്റിധരിച്ച് വിബിന്‍ കാര്‍ത്തികിന് സല്യൂട്ട് കൊടുത്തവരാണ് ഗുരുവായൂര്‍ പോലീസ്.അതേ പോലീസ് സ്റ്റേഷനിലെ പോലീസുകാരുടെ കൈകള്‍ കൊണ്ടുതന്നെ വിലങ്ങ് ഏറ്റുവാങ്ങേണ്ടി വന്നിരിക്കുകയാണ് വിബിന്. അന്നത്തെ ‘ഐ.പി.എസ്.ഓഫീസര്‍’ ആയിരുന്ന വിബിന്‍ കൃത്യം ഒരു വര്‍ഷം കഴിയുമ്പോഴേയ്ക്കും പ്രതിയായി ഗുരുവായൂര്‍ സ്‌റ്റേഷനിലേക്ക് വരേണ്ടി വരുമെന്ന് കരുതിയിട്ടുണ്ടാകില്ല.’തിരിച്ച് സല്യൂട്ട് താടാ’..എന്ന് സ്റ്റേഷനിലെ ഒരു പോലീസുകാരന്‍ ‘ഐ.പി.എസുകാരന്‍’ പ്രതിയോട് പരിഹാസ രൂപേണ പറഞ്ഞത്രേ.

വ്യാഴാഴ്ച രാവിലെ ചിറ്റൂരില്‍ നിന്ന് ഗുരുവായൂര്‍ ടെമ്പിള്‍ സ്റ്റേഷനിലേക്ക് കൊണ്ടുവരുമ്പോള്‍ പ്രതി മുഖം താഴ്ത്തിപ്പിടിച്ചിരുന്നു. താന്‍ ദിവസങ്ങളോളം കബളിപ്പിച്ച പോലീസുകാരുടെ മുഖം കാണാനുള്ള ധൈര്യം അയാള്‍ക്കുണ്ടായിരുന്നില്ല.
ഗുരുവായൂര്‍ ടെമ്പിള്‍ സ്റ്റേഷനില്‍ ലോക്കപ്പ് ഇല്ലാത്തതിനാല്‍ വിബിനു ചുറ്റും വളരെ കരുതലോടെയായിരുന്നു പോലീസ്. കൈപ്പിടിയില്‍ നിന്ന് രക്ഷപ്പെട്ട വിബിന്‍ കാര്‍ത്തികിനെ ഒന്നര ആഴ്ച്ചകള്‍ക്കു ശേഷം പിടികൂടിയെങ്കിലും പോലീസിന്റെ നാണക്കേട് മാറിയിട്ടില്ല.ഈ പ്രതിയ്ക്കുവേണ്ടി ക്ഷേത്രദര്‍ശനത്തിന് അകമ്പടി പോകുക വരെ ടെമ്പിള്‍ പോലീസ് ചെയ്തുകൊടുത്തു.
പോരാത്തതിന് പോലീസിന്റെ കുടുംബ സംഗമത്തില്‍ മുഖ്യാതിഥിയായും പങ്കെടുപ്പിക്കുകയുണ്ടായി.

എന്നാല്‍ നാണക്കേട് മറച്ചുവെയ്ക്കാന്‍ കുടുംബ സംഗമത്തില്‍ വിബിന്‍ കാര്‍ത്തിക് പങ്കെടുത്തിരുന്നില്ലെന്ന് വരുത്തിതീര്‍ക്കാനാണ് പോലീസിന്റെ ശ്രമം.അയാള്‍ സംഗമത്തില്‍ പ്രസംഗിക്കുന്ന ചിത്രങ്ങള്‍  പൊലീസിന്റെതന്നെ വാട്‌സ് ആപ്പ് ഗ്രൂപ്പുകളില്‍ പ്രചരിച്ചു കഴിഞ്ഞിരുന്നു.ഇത് പോലീസുതന്നെ മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി കൊടുക്കുകയായിരുന്നു കുടുംബ സംഗമത്തിലും ഇയാളെ പങ്കെടുപ്പിച്ചത് ഹോട്ടല്‍ നടത്തിപ്പുകാരന്‍ തന്നെയാണ് . ഉന്നത് ഉദ്യോഗസ്ഥരുമായി ബന്ധം കാത്ത് സൂക്ഷിച്ചാല്‍ ബിസിനസിന് അത് മുതല്‍കൂട്ടാണ് എന്ന്‍ ഹോട്ടല്‍ നടത്തിപ്പ് കാരനും അറിയാം

.