അന്തിക്കാട് വന്‍ കള്ളനോട്ട് വേട്ട , രണ്ടു പേര്‍ അറസ്റ്റില്‍
തൃശ്ശൂര്‍ : അന്തിക്കാട് കരമുക്കില്‍ വന്‍ കള്ളനോട്ട് വേട്ട , 40 ലക്ഷം രൂപയുടെ കള്ളനോട്ടുമായി രണ്ടു പേര്‍ അറസ്റ്റില്‍. ചാവക്കാട് എടക്കഴിയൂർ എറച്ചാം വീട്ടിൽ നിസാർ (42), എടക്കഴിയൂർ കണ്ണംകിലകത്ത് ജവാഹിർ (47) എന്നിവരാണ് അറസ്റ്റി ലായത്. അന്തിക്കാട് എസ്ഐ കെ.ജെ ജിനേഷിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നാണ് ഇവര്‍ കാരമുക്കിൽ വച്ച് പോലീസ് വലയിലായത്.
സ്കൂട്ടറിൽ കള്ളനോട്ടുമായി രണ്ടു പേർ വരുന്നുണ്ടെന്ന് രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് അന്തിക്കാട് എസ് ഐ കെ.ജെ ജിനേഷിന്റെ നേതൃത്വത്തിൽ നടത്തിയ പട്രോളിങ്ങിനിടെ കാരമുക്ക് പള്ളിക്ക് സമീപത്ത് വച്ചാണ് സ്കൂട്ടറിൽ കള്ളനോട്ടുമായി വന്ന രണ്ടു പേരെയും പിടികൂടിയത്. 2000 രൂപയുടെ കെട്ടുകളായി 40 ലക്ഷം രൂപയുടെ കള്ളനോട്ടാണ് പിടികൂടിയത്.
ഇരിങ്ങാലക്കുട ഡിവൈഎസ്പി ഫേമസ് വർഗീസ്, സിഐ പി.കെ മനോജ് കുമാർ, ക്രൈം ബ്രാഞ്ച് എസ്ഐ മുഹമ്മദ് റാഫി, എഎസ്ഐ ഗോപി, ജീവൻ, സ്പെഷൽ ബ്രാഞ്ച് ഉദ്യോഗസ്ഥൻ റഷീദ് എന്നിവരുടെയും സംയോജിത ഇടപെടലാണ് പ്രതികളെ വലയിലാക്കിയത്. കൂടുതൽ പേർ സംഘത്തിലുണ്ടോ എന്നും പോലീസ് പരിശോധിച്ചു വരുന്നുണ്ട്.