Madhavam header
Above Pot

വൈവിധ്യങ്ങളിലൂടെയുള്ള ഏകാന്ത സഞ്ചാരമാണ് വായനയെന്ന് നോവലിസ്റ്റ് അജയ് പി മങ്ങാട്ട് ,

ഗുരുവായൂര്‍ : വൈവിധ്യങ്ങളിലൂടെയുള്ള ഏകാന്ത സഞ്ചാരമാണ് വായനയെന്ന് നോവലിസ്റ്റ് അജയ് പി മങ്ങാട്ട് , വായനയ്ക്ക് ഏറ്റവും ഉചിതമായ ഇടം ഏകാന്തതയാണ് അത് സൃഷ്ടിക്കുക എന്നത് ഏറ്റവും ശ്രമകരവുമാണ് . മറ്റൊന്നിന്റെ സാധ്യത നിലനിർത്തിയാണ് മനുഷ്യൻ മുന്നോട്ട് പോകുന്നത് നഷ്ടങ്ങളിലും നേട്ടങ്ങളിലും ഈ സാധ്യതകളുടെ പ്രതീക്ഷകൾ ഒളിഞ്ഞിരിപ്പുണ്ട് ആ പ്രതീക്ഷകളുടെചിറകിലേറിയാണ് മനുഷ്യൻ സഞ്ചരിക്കുന്നത് ഗുരുവായൂർ റീഡേഴ്സ് ഫോറത്തിന്റെ നേതൃത്വത്തിൽ ഗുരുവായൂർ ശ്രീകൃഷ്ണ കോളേജ് മലയാള വിഭാഗം സംഘടിപ്പിച്ച “സൂസന്നയുടെ ഗ്രന്ഥപ്പുര ” എന്ന പുസ്തക ചർച്ചയിൽ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു ഗ്രന്ഥകാരൻ .

പട്ടാമ്പി എസ് എൻ ജി എസ് കോളേജ് അസി : പ്രൊഫസർ റോയ് കെ ബി
പുസ്തകാവതരണം നടത്തി .ശ്രീകൃഷ്ണ കോളേജ് പ്രിൻസിപ്പാൾ ഡി ജയപ്രസാദ് അധ്യക്ഷത വഹിച്ച ചടങ്ങിൽ യൂണിയൻ ചെയർമാൻ അനസ് ജോസഫ് , കോളേജ് മലയാള വിഭാഗം മേധാവി ഡോ : റീന എ എം , എഴുത്ത്കാരൻ ഹംസ അറയ്ക്കൽ , ഡോ : ശീതൾ വി എസ് , ബീജ പ്രദോഷ് , സിംലി സിദ്ധാർത്ഥൻ , മലയാള വിഭാഗം മുൻ മേധാവി കെ ശങ്കരനുണ്ണി എന്നിവർ ചർച്ചയിൽ പങ്കെടുത്ത് സംസാരിച്ചു .
ഗുരുവായൂർ റീഡേഴ്സ് ഫോറം സെക്രട്ടറി സതീശ് ഓവ്വാട്ട് സ്വാഗതവും മലയാളം വിഭാഗം അദ്ധ്യാപിക ലെജ വി ആർ നന്ദിയും പറഞ്ഞു

Vadasheri Footer