Header 1 vadesheri (working)

ഒ.കെ.ആർ. മേനോൻ സ്മാരക പുരസ്‌കാരം അഡ്വ.വി ബാലറാമിന് സമ്മാനിച്ചു.

Above Post Pazhidam (working)

ഗുരുവായൂര്‍ : ഒ.കെ .ആർ മേനോൻ സ്മാരക പുരസ്‌കാരം അഡ്വ.വി ബാലറാമിന് സമ്മാനിച്ചു. ഗുരുവായൂർ രുഗ്മിണി റീജൻസിയിൽ നടന്ന പുരസ്‌കാര സമ്മേളനവും പുരസ്‌ക്കാര വിതരണവും കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. സഹകരണ രംഗത്ത് ഒ.കെ.ആർ മേനോന്റെ പ്രവർത്തന ശൈലി പുതിയ തലമുറകൾക്ക് വലിയ മാത്യകയാണെന്ന് അദ്ദേഹം പറഞ്ഞു. ഗുരുവായൂർ ദേവസ്വം മുൻ ചെയർമാനും മുൻ എം.എൽ.എ യുമായ ടി.വി ചന്ദ്രമോഹൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.

First Paragraph Rugmini Regency (working)

മുതിർന്ന കോൺഗ്രസ് നേതാവായ പി.കെ അബൂബക്കർ ഹാജിയെ കർമ്മ ശ്രേഷ്ഠ പുരസ്‌കാരം നൽകിയും, അഡ്വ കെ.വി മോഹനകൃഷ്ണനെ സേവനമിത്ര പുരസ്‌കാരം നൽകിയും വ്യവസായി പി.എസ് പ്രേമാനന്ദനെ വ്യാപാര മിത്ര പുരസ്‌ക്കാരവും നൽകിയും ചടങ്ങിൽ ആദരിച്ചു. ചുമർചിത്ര കലാകാരനും ദേവസ്വം ചുമർചിത്ര പഠന കേന്ദ്രം പ്രിൻസിപ്പാളുമായ കെ.യു കൃഷ്ണകുമാറിനെ ചടങ്ങിൽ പൊന്നാട അണിയിച്ച് ആദരിച്ചു. ദേവസ്വം ഭരണസമിതി അംഗം പി ഗോപിനാഥൻ, മുൻ ഡി.സി.സി പ്രസിഡന്റ് ഒ. അബ്ദുറഹ്മാൻകുട്ടി എന്നിവർ വിവിധ ധനസഹായങ്ങളുടെ വിതരണം നിർവ്വഹിച്ചു.

മമ്മിയൂർ ദേവസ്വം ചെയർമാൻ ജി.കെ പ്രകാശൻ, മുസ്‌ളീം ലീഗ് സംസ്ഥാന സെക്രട്ടറി സി.എച്ച് റഷീദ്, ഡി.സി.സി സെക്രട്ടറി വി വേണുഗോപാൽ, ബ്ലോക്ക് കോൺഗ്രസ്് പ്രസിഡന്റ് സി ഗോപ പ്രതാപൻ, നഗരസഭ കൗൺസിലർമാരായ സുരേഷ് വാര്യർ, ഷൈലജ ദേവൻ, ശോഭ ഹരിനാരായണൻ, മാധ്യമപ്രവർത്തകരായ ലിജിത്ത് തരകൻ, ആർ. ജയകുമാർ എൻ.സി.പി ബ്ലോക്ക് പ്രസിഡന്റ് ഇ.പി സുരേഷ് കുമാർ, ഒ.കെ.ആർ മേനോൻ സ്മാരക ട്രസ്റ്റ് ഭാരവാഹികളായ മോഹൻ ദാസ് ചേലനാട്ട്, ബാലൻ വാറണാട്ട് , ഒ.കെ.ആർ മണികണ്ഠൻ, ആർ രവികുമാർ എന്നിവർ സംസാരിച്ചു.

Second Paragraph  Amabdi Hadicrafts (working)