ഏങ്ങണ്ടിയൂർ ഗ്രാമപഞ്ചായത്ത് കൂട്ടയോട്ടം സംഘടിപ്പിച്ചു

Above Post Pazhidam (working)

ചാവക്കാട് : ഏങ്ങണ്ടിയൂർ ഗ്രാമപഞ്ചായത്ത് കേരളോത്സവത്തോടനുബന്ധിച്ചു കൂട്ടയോട്ടം സംഘടിപ്പിച്ചു. ‘നാടിന്നു കരുതലായ് ലഹരി വിരുദ്ധ പുത്തൻ തലമുറ ‘ എന്ന സന്ദേശവുമായാണ് കേരളോത്സവ വിളംമ്പര കൂട്ടയോട്ടം. യുവാക്കളിൽ വർദ്ധിച്ച് വരുന്ന ലഹരി ഉപയോഗത്തെ തടയുക എന്ന് ലക്ഷ്യവുമായി കായിക പ്രതിഭകളും, സാമൂഹിക, രാഷ്ടീയ പ്രവർത്തകരും പങ്കെടുത്ത കൂട്ടയോട്ടം ചേറ്റുവ കടവിൽ നിന്നും ആരംഭിച്ച് പൊക്കുളങ്ങര പഞ്ചായത്ത് ഓഫീസ് പരിസരത്ത് സമാപിച്ചു. കൂട്ടയോട്ടം വാടാനപ്പള്ളി സിഐ പി കെ ബിജു ഫ്‌ളാഗ് ഓഫ് നടത്തി.

Poonthanam
Rugmani 700-200

ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പി എൻ ജോതിലാൽ അധ്യക്ഷത വഹിച്ചു. ജില്ലാ സ്‌പോർട്‌സ് കൗൺസിൽ പ്രസിഡന്റ് കെ ആർ സാംബശിവൻ മുഖ്യാതിഥിയായി. ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ പരന്തൻ ദാസൻ, ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്‌സൺ ഇന്ദിര സുധീർ, ഗ്രാമ പഞ്ചായത്തംഗങ്ങളായ ഇർഷാദ് കെ ചേറ്റുവ, ഒ കെ പ്രൈസൺ, ഏങ്ങണ്ടിയൂർ കർഷക സഹകരണ ബാങ്ക് പ്രസിഡന്റ് എം എ ഹാരിസ് ബാബു, യൂത്ത് കോ-ഓഡിനേറ്റർ കെ എച്ച് സുൽത്താൻ എന്നിവർ സംസാരിച്ചു.

Vasudev Inn