Above Pot

റോഡ് കയ്യേറ്റം ആരോപിച്ച് കടകളിൽ നിന്ന് ഗുരുവായൂർ ദേവസ്വം സാധനങ്ങൾ കടത്തിയെന്ന് പരാതി

ഗുരുവായൂർ : ഗുരുവായൂർ കിഴക്കേ നടയിൽ ദേവസ്വം റോഡിലേക്ക് കയേറ്റം നടത്തി കടയിലെ സാധനങ്ങൾ ഇറക്കി വെച്ചെന്ന് ആരോപിച്ച് ദേവസ്വം ആരോഗ്യ വിഭാഗം കടയിലെ സാധനങ്ങൾ വാരികൊണ്ടു പോകാൻ ശ്രമിച്ചത് സംഘർഷാവസ്ഥ സൃഷ്ടിച്ചു . കിഴക്കേ നടയിൽ ശ്രീഹരി കെട്ടിടത്തിലെ കടകളിൽ നിന്നുമാണ് ആരോഗ്യ വിഭാഗം സാധനങ്ങൾ കൊണ്ടുപോയത് . മർച്ചന്റ്‌സ് സോസിയേഷൻ പ്രസിഡന്റ് ടി എൻ മുരളിയുടെ കടയിലും ദേവസ്വം ജീവനക്കാർ എത്തിയതോടെ പ്രസിഡന്റ് ദേവസ്വം അധികൃതരുമായി ബന്ധപ്പെട്ട തിനെ തുടർന്ന് . സാധനങ്ങൾ എടുത്തു കൊണ്ട് പോകുന്നത് നിറുത്തി വെച്ചു .

First Paragraph  728-90

Second Paragraph (saravana bhavan

തങ്ങളോട് സാധനങ്ങൾ എടുത്ത് മാറ്റാൻ പറഞ്ഞാൽ തങ്ങൾ എടുത്തു മാറ്റുമെന്നും ദേവസ്വം ജീവനക്കാർ ഗുണ്ടാ സംഘങ്ങളെ പോലെയാണ് പ്രവർത്തിച്ചതെന്ന് കടക്കാർ ആരോപിച്ചു . കടക്കാർക്ക് കഴിഞ്ഞ രണ്ടു മൂന്ന് ദിവസമായി മുന്നറിയിപ്പ് നൽകിയിരുന്നു വെന്നും എന്നിട്ടും സാധനങ്ങൾ നീക്കാൻ തയ്യാറാകാത്തതിനെ തുടർന്നാണ് തങ്ങൾ എടുത്ത് മാറ്റിയതെന്ന് ദേവസ്വം ജീവനക്കാർ പറയുന്നു

വ്യാപാര സ്ഥാപനങ്ങൾക്ക് മുന്നിൽ വിൽപ്പനക്കായി സൂക്ഷിച്ചിരുന്ന സാധനങ്ങൾ ദേവസ്വം ജീവനക്കാർ ബലം പ്രയോഗിച്ച് കൊണ്ടുപോയ നടപടിയിൽ പ്രതിഷേധിച്ച് ഗുരുവായൂരിൽ സായാഹ്ന ധർണ്ണ സംഘടിപ്പിച്ചു . മർച്ചന്റ് അസോസിയേഷൻ, ലോഡ്ജ് ഓണേഴ്സ് അസോസിയേഷൻ, ഗുരുവായൂർ ചേംബർ ഓഫ് കൊമേഴ്സ്, ഹോട്ടൽ ആന്റ് റസ്റ്റോറന്റ് അസോസിയേഷൻ, വ്യാപരി വ്യവസായി സമിതി എന്നിവരുടെ നേതൃത്വത്തിലാണ് ഗുരുവായൂർ മഞ്ജുളാൽ പരിസരത്ത് ധർണ്ണ സംഘടിപ്പിച്ചത്.

മുമ്പ് ദേവസ്വം അധികൃതർ അനുവദിച്ച സ്ഥലത്താണ് സാധനങ്ങൾ വിൽപ്പനക്കായി സൂക്ഷിച്ചിരുന്നതെന്ന് വ്യാപാരികൾ പറഞ്ഞു. സായാഹ്ന ധർണ്ണ ലോകനാഥൻ ഉദ്ഘാടനം ചെയ്തു. ടി.എൻ മുരളി അധ്യക്ഷത വഹിച്ചു. ജി.കെ പ്രകാശ്, അഡ്വ. രവിചങ്കത്ത്, റഹ്മാൻ തിരുനെല്ലൂൾ, സി.ഡി ജോൺസൺ, കെ രാധാകൃഷണൻ, കെ രാമചന്ദ്രൻ, മനോജ് വി മേനോൻ, നീതു ബിനിഷ്, ഒ ഷാജി എന്നിവർ സംസാരിച്ചു

കോടതി പരസ്യം

ബഹു : ചാവക്കാട് സബ് കോടതി മുൻപാകെ

OS 60 / 2019

സുലൈമാൻ…………………………………………………….അന്യായം

ചാവക്കാട് താലൂക്ക് ഒരുമനയൂർ അംശം ദേശത്ത് (പി ഒ ഒരുമനയൂർ 680 512 ) കോതോട്ടിൽ അപ്പുകുട്ടൻ നായർ മകൻ 52 വയസ് അനിൽ കുമാർ …………………………………………എതൃ കക്ഷി …. പ്രതി

മേൽ നമ്പ്രി ലെ പ്രതിക്ക് സമൻസ് കോടതിയിലും വാസ സ്ഥലത്തും വില്ലേജിലും പതിച്ചു നടത്തുന്നതിനായി 03 /12/2 019 തിയ്യതിക്ക് വെച്ചിട്ടുള്ളതാണ് . ടി കാര്യത്തിൽ ആർക്കെങ്കിലും ആക്ഷേപമുണ്ടെങ്കിൽ അന്നേ ദിവസം കാലത്ത് 11 മണിക്ക് ബഹു : കോടതി മുൻപാകെ ഹാജരായി ബോധിപ്പിക്കേണ്ടതാണെന്ന വിവരം ഇതിനാൽ അറിയിച്ചു കൊള്ളുന്നു .

എന്ന് ,പി മുഹമ്മദ് ബഷീർ ,അഡ്വക്കേറ്റ്. ചാവക്കാട്