ഗതാഗത നിയമലംഘനങ്ങള്‍ക്കുള്ള പിഴത്തുക സര്‍ക്കാര്‍ കുറച്ചു
തിരുവനന്തപുരം: സംസ്ഥാനത്തെ ഗതാഗത നിയമലംഘനങ്ങള്‍ക്കുള്ള പിഴത്തുക സര്‍ക്കാര്‍ കുറച്ചു. മോട്ടോര്‍ വാഹന പിഴയിലെ ഭേദഗതി മന്ത്രിസഭ അംഗീകരിച്ചതോടെയാണ് പിഴത്തുകയില്‍ കുറവ് വരുമെന്ന് ഉറപ്പായത്. സീറ്റ് ബെല്‍റ്റ്, ഹെല്‍മറ്റ് എന്നിവ ധരിക്കാത്തതിനുള്ള പിഴ പകുതിയാക്കിയാണ് കുറച്ചത്. ആയിരത്തില്‍ നിന്ന് 500 രൂപയാക്കിയാണ് കുറച്ചത്. അമിത വേഗത ആദ്യനിയമ ലംഘനത്തിന് 1500 രൂപയും ആവര്‍ത്തിച്ചാല്‍ 3000 രൂപയും പിഴ ഇടാക്കും. വാഹനത്തില്‍ അമിതഭാരം കയറ്റിയാലുള്ള പിഴ 20000 രൂപയില്‍ നിന്ന് പതിനായിരമാക്കിയും കുറച്ചു.
നേരത്തെ, ഗതാഗത നിയമലംഘനങ്ങള്‍ക്കുള്ള പിഴ പത്തിരട്ടിയോളം കൂട്ടിയ നിയമഭേദഗതി വന്നയുടന്‍ തന്നെ കേരളം വിജ്ഞാപനം പുറത്തിറക്കിയിരുന്നു. പിന്നീട് ഉയര്‍ന്ന പിഴ ഈടാക്കുന്നതില്‍ പ്രതിഷേധം ശക്തമായതോടെ കര്‍ശ്ശന വാഹന പരിശോധന നിര്‍ത്തിവെയ്ക്കുകയും ചെയ്തിരുന്നു.
ഇതിനിടെ, പിഴ കുറയ്ക്കാന്‍ സംസ്ഥാനത്തിന് അധികാരമുണ്ടെന്ന് കേന്ദ്ര ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരി വ്യക്തമാക്കിയതോടെയാണ് പുതിയ തീരുമാനം. കേന്ദ്രമന്ത്രിയോട് ഇക്കാര്യത്തില്‍ വ്യക്തത വേണമെന്നാവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ കത്തയച്ചെങ്കിലും ഇതുവരെയും മറുപടി കിട്ടിയിട്ടില്ല.
കോടതി പരസ്യം
ബഹു : ചാവക്കാട് സബ് കോടതി മുൻപാകെ
OS 60 / 2019
സുലൈമാൻ…………………………………………………….അന്യായം
ചാവക്കാട് താലൂക്ക് ഒരുമനയൂർ അംശം ദേശത്ത് (പി ഒ ഒരുമനയൂർ 680 512 ) കോതോട്ടിൽ അപ്പുകുട്ടൻ നായർ മകൻ 52 വയസ് അനിൽ കുമാർ …………………………………………എതൃ കക്ഷി …. പ്രതി
മേൽ നമ്പ്രി ലെ പ്രതിക്ക് സമൻസ് കോടതിയിലും വാസ സ്ഥലത്തും വില്ലേജിലും പതിച്ചു നടത്തുന്നതിനായി 03 /12/2 019 തിയ്യതിക്ക് വെച്ചിട്ടുള്ളതാണ് . ടി കാര്യത്തിൽ ആർക്കെങ്കിലും ആക്ഷേപമുണ്ടെങ്കിൽ അന്നേ ദിവസം കാലത്ത് 11 മണിക്ക് ബഹു : കോടതി മുൻപാകെ ഹാജരായി ബോധിപ്പിക്കേണ്ടതാണെന്ന വിവരം ഇതിനാൽ അറിയിച്ചു കൊള്ളുന്നു .
എന്ന് ,പി മുഹമ്മദ് ബഷീർ ,അഡ്വക്കേറ്റ്. ചാവക്കാട്