നീന്തൽകുളത്തോടു കൂടിയ ഒരു സ്പോർട്സ് കോംപ്ലക്സ് സർക്കാർ നിർമിക്കണം
ഗുരുവായൂർ : തൃശൂരിന്റെ തീരദേശത്തിന്റെയും ഗുരുവായൂർ ഉൾപ്പെടെയുള്ള നഗര പ്രദേശങ്ങളിലെയും കായിക വികസനത്തിന് സഹായകരമായ രീതിയിൽ നീന്തൽകുളത്തോടു കൂടിയ ഒരു സ്പോർട്സ് കോംപ്ലക്സ് നിർമ്മിക്കാൻ ബന്ധപ്പെട്ട സർക്കാർ അധികാരികൾ മുന്നോട്ടു വരണമെന്നുംഫുട്ബോൾ ,അത് ലറ്റിക്സ്സ് എന്നിവയുടെ വളർച്ചക്കുവേണ്ടി സിന്തറ്റിക്ക് ടർഫും ട്രാക്കും നിർമ്മിക്കാൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും സർക്കാരും മുൻകൈയെടുക്കണമെന്ന് ഗുരുവായൂർ സ്പോർട്ട്സ് അക്കാദമി (ജി.എസ് എ) വാർഷിക പൊതുയോഗം ആവശ്യപ്പെട്ടു.
ഒക്ബോർ 9 ന് ശനിയാഴ്ച വൈകീട്ട് 5 മണിക്ക് ഗുരുവായൂർ കിഴക്കേ നടയിലുള്ള ടേസ്റ്റ് പാലസ് ഹോട്ടലിൽ ചേർന്ന വാർഷിക പൊതുയോഗം പ്രശസ്ത സിനിമാ സംവിധായകനും പ്രവാസി ക്ഷേമ ബോർഡ് ചെയർമാനുമായ ശ്രീ: പി ടി കുഞ്ഞുമുഹമ്മദ് ഉത്ഘാടനം ചെയ്തു. അക്കാദമി പ്രസിസണ്ട് ശ്രീ. ടി.എം ബാബുരാജ് അദ്ധ്യക്ഷനായിരുന്നു. ഗുരുവായൂർ നഗരസഭ വൈസ് ചെയർമാൻ ശ്രീ.കെ .പി .വിനോദ് , കൗൺസിലർ ശ്രീ: സുരേഷ് വാര്യർ ,സി.സുമേഷ്, ആർ വി ഷെരീഫ്, ഷാജി ചീരാടത്ത് , കെ.എൻ .രാജേഷ്, വി.വി.ഡൊമിനി, എന്നിവർ സംസാരിച്ചു.ശ്രീ.കെ ആർ സൂരജ് സ്വാഗതവും വി.വി.ബിജു നന്ദിയും പറഞ്ഞു. ടി എം ബാബുരാജ് (പ്രസിഡണ്ട്) കെ എൻ രാജേഷ്ഇ .സി.കൃഷണകുമാർ (വൈ. പ്രസിഡണ്ടുമാർ). സി. സുമേഷ് (സെക്രട്ടറി) വി.വി.ബിജു, കെ.ആർ.സൂരജ് (ജോ. സെക്രട്ടറിമാർ) വി.വി.ഡൊമിനി ( ട്രഷറർ) എന്നിവരടങ്ങുന്ന 17 അംഗ ഭരണസമിതിയെ യോഗം തെരഞ്ഞെടുത്തു.