Post Header (woking) vadesheri

വഞ്ചി മുങ്ങി മരണപ്പെട്ട ഹംസക്കുട്ടിയുടെ കുടുംബത്തിന് 25 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന്

Above Post Pazhidam (working)

ചാവക്കാട്: കഴിഞ്ഞ ദിവസം മുനക്കക്കടവ് അഴിമുഖത്ത് വഞ്ചി മറിഞ്ഞ് മരണപ്പെട്ട കടപ്പുറം മുനക്കക്കടവ് സ്വദേശി ഹംസക്കുട്ടിയുടെ കുടുംബത്തിന് ഇരുപത്തി അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് കടപ്പുറം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.കെ.ബഷീർ ആവശ്യപ്പെട്ടു. മുസ്ലീം ലീഗ് കടപ്പുറം പഞ്ചായത്ത് കമ്മറ്റി മുനക്കക്കടവ് അഴിമുഖം കോസ്റ്റൽ പോലീസ് സ്റ്റേഷനിലേക്ക് നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം .സംസ്ഥാന സർക്കാരിന് ഈ ഉത്തരവാദിത്വത്തിൽ നിന്നും കൈ കഴുകി മാറ്റാനാകില്ല. കോസ്റ്റൽ പോലീസിന്റെ അനാസ്ഥയാണ് മരണത്തിന് കാരണമായത്.

Ambiswami restaurant

തൊട്ടടുത്ത സ്ഥലത്ത് അപകടമുണ്ടായിട്ടും സ്രാങ്കില്ല എന്ന പേര് പറഞ്ഞ് കോസ്റ്റൽ പോലീസിന്റ രക്ഷാ ബോട്ട് ഇറക്കാതെ തികച്ചും നിരുത്തരവാദപരമായ രീതിയിൽ അലംഭാവം കാണിച്ച കോസ്റ്റൽ പോലീസ് ഹംസക്കുട്ടിയുടെ മരണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കണം. സംസ്ഥാന സർക്കാർ ഈ മരണത്തിൽ ഉദ്യോസ്ഥർക്കെതിരെ നടപടിയെടുക്കണം. അപകടം നടന്ന് ഒന്നര മണിക്കൂർ സമയം കഴിഞ്ഞ് ജില്ലാ കളക്ടർ ഇടപെട്ടിട്ടാണ് രക്ഷാപ്രവർത്തനത്തിന് ബോട്ട് വിട്ടുകൊടുത്തത്. ഒരു പാവപ്പെട്ട മത്സ്യത്തൊഴിലാളികുടുംബത്തിന്റെ അത്താണിയാണ് നഷ്ടപ്പെട്ടത്. കോസ്റ്റൽ പോലീസ് യഥാസമയം പ്രവർത്തിച്ചിരുന്നുവെങ്കിൽ ഹംസക്കുട്ടിയുടെ ജീവൻ രക്ഷിക്കാമായിരുന്നു.

പത്ത് ലക്ഷം രൂപ മത്സ്യത്തൊഴിലാളികളുടെ അപകട മരണത്തിന് സാധാരണ ലഭിക്കുന്നതാണ്. ഗവൺമെന്റ് ഡിപ്പാർട്ട്മെന്റിന്റെ അനാസ്ഥകൊണ്ട് മരണപ്പെട്ടതിനാൽ അതും കൂടെ പരിഗണിച്ചു വേണം നഷ്ടപരിഹാരം നൽകാൻ. ഹംസക്കുട്ടിയുടെ കുടുംബം വലിയ കടബാധ്യതയിലാണ്. ഹംസക്കുട്ടിയുടെ കുടുംബത്തിന് അനുകൂലമായ നിലപാട് ഉണ്ടായില്ലെങ്കിൽ വൻ ജനകീയ സമരത്തിന് മുസ്ലീം ലീഗ് നേതൃത്വം കൊടുക്കുമെന്നും മാർച്ചിനെ അഭിസംബോധന ചെയ്ത നേതാക്കൾ മുന്നറിയിപ്പ് നൽകി.

Second Paragraph  Rugmini (working)

മുനക്കക്കടവിൽ നിന്നും ആരംഭിച്ച മാർച്ചിൽ നൂറ് കണക്കിന് പ്രവർത്തകർ അണിനിരന്നു. കോസ്റ്റൽ പോലീസ് സ്റ്റേഷന് സമീപം വൻ പോലീസ് സന്നാഹം ബാരിക്കേഡ് വെച്ച് മാർച്ച് തടഞ്ഞു. തുടർന്ന് നടന്ന പ്രതിഷേധയോഗത്തിൽ പഞ്ചായത്ത് മുസ്ലീം ലീഗ് വൈസ് പ്രസിഡന്റ് ആർ.എസ്.മുഹമ്മദ് മോൻ അദ്ധ്യക്ഷനായി. ജനറൽ സെക്രട്ടറി ആർ.കെ.ഇസ്മായിൽ, ട്രഷറർ പി.കെ. അബൂബക്കർ, എം.എ.അബൂബക്കർ ഹാജി, കൊച്ചു തങ്ങൾ, റാഫി വലിയകത്ത്, എ എച്ച് സൈനുൽ ആബ്ദീൻ, എ കെ ഫൈസൽ, പി.വി.ഉമ്മർ കുഞ്ഞി, പി.എം. മുജീബ്, വി.പി.മൻസൂർഅലി, വി.എം.മനാഫ്, പി.എ.അഷ്ക്കറലി തുടങ്ങിയവർ സംസാരിച്ചു.’