Header 1 vadesheri (working)

ഗുരുവായൂരിലെ അപ്പാർട്ട്മെന്റിൽ നിന്നും വൻ ചീട്ടുകളി സംഘത്തെ അറസ്റ്റ് ചെയ്തു

Above Post Pazhidam (working)

ഗുരുവായൂർ : ഗുരുവായൂർ കിഴക്കെ നടയിലെ അപ്പാർട്മെന്റിൽ പണം വെച്ചു ചീട്ടുകളിച്ചിരുന്ന 19 അംഗ സംഘത്തെ 2,89,230 രൂപയുമായി അറസ്റ്റ് ചെയ്തു . ഗുരുവായൂർ എ.സി.പി ടി ബിജു ഭാസ്കറിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് എസ്.ഐ ഫക്രുദ്ദീന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ഗുരുവായൂർ കിഴക്കെ നടയിലെ കൃഷ്ണ ഇൻ ഹോട്ടലിനോട് ചേർന്നുള്ള ശ്രീനിധി അപ്പാർട്ട്മെന്റിൽ നിന്ന് സംഘത്തെ പിടികൂടിയത്.

First Paragraph Rugmini Regency (working)

ചാവക്കാട് മണത്തല പോക്കാക്കില്ലത്ത് റാഫി (38 ),ചാവക്കാട് തെക്കഞ്ചേരി കറുപ്പം വീട്ടിൽ ഷെബിൻ (29 ),ചാവക്കാട് പുന്ന ഏറച്ചം വീട്ടിൽ താലിബ് (30 ),ചാവക്കാട് പുന്ന താഴിശ്ശേരി ഗിരീഷ് (41), ഒരുമനയൂർ മുത്തമ്മാവ് കറുപ്പം വീട്ടിൽ ഷൗക്കത്ത്(48) , അകലാട് മൊയ്‌ദീൻ പള്ളിക്ക് സമീപം പണിക്ക വീട്ടിൽ ഹംസക്കുട്ടി (35),എരമംഗലം താഴത്തെ പടി അണ്ടി പാട്ടിൽ അഷ്‌കർ (42 ) ,കൊടുങ്ങല്ലൂർ എസ് എൻ പുരം ചെന്നറ നിഷാന്ത് (33 ),കൊടുങ്ങല്ലൂർ വള്ളി വട്ടം കറുപ്പം വീട്ടിൽ റമീസ് (30 ),അക്കിക്കാവ് വടക്കും പാടൻ ലിജോൺ (34 ), മാറഞ്ചേരി കാഞ്ഞിര മുക്ക് വലിയ വീട്ടിൽ അശോകൻ (48 ), പുന്നയൂർക്കുളം ചമ്മന്നൂർ മുതിരകുളം അലി (55 ),അഞ്ഞൂർ മുണ്ടന്തറ സുമേഷ് (34 ), വെളിയംകോട് ചെറുപറമ്പിൽ ഫിറോസ് (34 ),പാലപ്പെട്ടി തെണ്ടൻ കേരൻ ഷാജു (43 ),വടുതല വട്ടം പാടം ,പൂച്ചിങ്ങൽ ഉമ്മർ , വെളിയംകോട് എരമംഗലം മനക്കടവിൽ ഉമ്മർ (41 ),കൊടുങ്ങല്ലൂർ എസ് എൻ പുരം പട്ടേരി വിനോജ് (28 ), അകലാട് എടയൂർ ആലിമിന്റകത്ത് ഉമ്മർ (40 ) എന്നിവരെയാണ് പുലർച്ചെ 2.15 ഗുരുവായൂർ എസ് ഐ ഫക്രുദീന്റെ നേതതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത് .

അപ്പാർട്ട്മെന്റിൽ പണം വെച്ച് ചീട്ടുകളി നടക്കുന്നുണ്ടെന്ന് പോലീസിന് നേരത്തെ വിവരം ലഭിച്ചിരുന്നു .എന്നാൽ പോലീസിന്റെ കയ്യിൽ നിന്നും സംഘം വഴുതി പോകുകയായിരുന്നു . ഇന്നലെ രാത്രി എ സി പി ക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് പോലീസ് കുതിച്ചെത്തി സംഘത്തെ പിടികൂടുകയായിരുന്നു . ഇവരിൽ നിന്നും 2,89,320 രൂപയും പോലീസ് കണ്ടെടുത്തു .താമസക്കാർ ഇല്ലാത്ത ഫ്ലാറ്റുകൾ ചാവക്കാട് സ്വദേശി ലീസിന് എടുത്താണ് ഇത്തരം ഇടപാടുകൾക്ക് നൽകുന്നതത്രെ . 2017 ലും ഇവിടെ നിന്ന് ചീട്ടുകളി സംഘത്തെ പിടികൂടിയിട്ടുണ്ട് .

Second Paragraph  Amabdi Hadicrafts (working)

\