Header 1 vadesheri (working)

കൈപ്പമംഗലത്തെ പമ്പ് ഉടമയുടെ കൊലപാതകം , മൂന്ന് പേർ അറസ്റ്റിൽ

Above Post Pazhidam (working)

ഗുരുവായൂർ : കൈപ്പമംഗലം വഴിയമ്പലത്തെ മൂന്നു പീടിക ഫ്യുവൽസ് ഉടമ മനോഹരനെ കൊലപ്പെടുത്തിയ സംഭവത്തില്‍ 3 പേര്‍ അറസ്റ്റില്‍. കയ്പമംഗലം സ്വദേശികളാണ് അറസ്റ്റിലായ മൂന്ന് പേരും. പമ്പിലെ കളക്ഷന്‍ തുക തട്ടിയെടുക്കുന്നതിന് വേണ്ടിയാണ് ഇവര്‍ മനോഹരനെ കൊലപ്പെടുത്തിയത്. മുഖം പൊത്തിപ്പിടിച്ച്‌ ശ്വാസം മുട്ടിച്ചാണ് മനോഹരനെ കൊലപ്പെടുത്തിയതെന്നാണ് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്.

First Paragraph Rugmini Regency (working)

തിങ്കളഴ്ച അര്‍ദ്ധരാത്രി പമ്പിൽ നിന്നും മടങ്ങവെയാണ് കാര്‍ തടഞ്ഞു നിര്‍ത്തി സംഘം മനോഹരെ തട്ടിക്കൊണ്ടുപോയത്. മനോഹരന്‍ പമ്പിൽ നിന്നും മടങ്ങാറുള്ള സമയം നിരീക്ഷിച്ച്‌ പ്രതികള്‍ മനസിലാക്കിയിരുന്നു. മൃതദേഹം ഗുരുവായൂരില്‍ വഴിയരികില്‍ തള്ളിയ ശേഷം പ്രതികള്‍ കാറുമായി രക്ഷപെടുകയായിരുന്നു. കാറുമായി തമിഴ്നാട്ടിലേക്ക് കടക്കാനായിരുന്നു പ്രതികളുടെ പദ്ധതി. മലപ്പുറം പെരിന്തൽമണ്ണ അങ്ങാടിപ്പുറത്ത് വെച്ചാ് ഇവര്‍ പോലീസിന്റെ പിടിയിലാവുകയായിരുന്നു. മനോഹരന്റെ കാര്‍ അങ്ങാടിപ്പുറം റെയിവേ സ്റ്റേഷനിൽ നിന്ന് കണ്ടെത്തിയിട്ടുണ്ട്.കാറിന്റെ നമ്പർ പ്ളേറ്റ് ഇളക്കി മാറ്റിയ നിലയിലായിരുന്നു

സംഭവത്തിന് ശേഷം സ്ഥലത്ത് നിന്ന് കാണാതായ ക്രിമിനൽ പശ്ചാത്തമുള്ളവരെ കുറിച്ചുള്ള അന്വേഷണമാണ് പ്രതികളെ പെട്ടെന്ന് പിടികൂടുന്നതിലേക്ക് എത്തിയത് .
. ഇവരെ ചോദ്യം ചെയ്ത് വരികയാണ്.പമ്പി ലെ കളക്ഷന്‍ മനോഹരന്‍ വീട്ടിലേക്ക് കൊണ്ടുവരും എന്ന ധാരണയിലാണ് പ്രതികള്‍ വീട്ടിലേക്ക് മടങ്ങുന്നതിനിടെ ആക്രമണം നടത്തിയത്. എന്നാല്‍ ഈ പണം പമ്പി ല്‍ തന്നെ സൂക്ഷിക്കുകയായിരുന്നു പതിവ്. നിരവധി ദിവസത്തെ നിരീക്ഷണത്തിന് ശേഷമാണ് തിങ്കളാഴ്ച അർധ രാത്രി മനോഹരനെ പ്രതികൾ തട്ടിക്കൊണ്ടു പോയത് . കൊലപ്പെടുത്തിയ ശേഷം ഗുരുവായൂർ മമ്മിയൂരിൽ റോഡരുകിൽ മൃതദേഹം ഉപേക്ഷിച്ചു പ്രതികൾ കടന്നു കളയുകയായിരുന്നു .

Second Paragraph  Amabdi Hadicrafts (working)

മനോഹരന്‍ പമ്പിൽ നിന്നും മടങ്ങിയ ശേഷം മകള്‍ ഫോണില്‍ വിളിച്ചിരുന്നു. എന്നാല്‍ മനോഹരന്‍ ഉറങ്ങുകയാണെന്ന് പറഞ്ഞ് ഒരാള്‍ ഫോണ്‍ കട്ട് ചെയ്യുകയായിരുന്നു.തുടർന്ന് രണ്ടു കിലോമീറ്റർ മാത്രം ദൂരത്തുള്ള പമ്പിലെത്തിയ കടുംബം മനോഹരനെ തട്ടി കൊണ്ടുപോയതാണെന്ന് മനസിലാക്കി ഉടൻ തന്നെ കൈപ്പമംഗലം പോലീസിൽ പരാതി നൽകുകയായിരുന്നു . പോലീസ് അന്വേഷണം നടത്തുന്നതിനിടെ ചൊവ്വാഴ്ച രാവിലെ മൃതദേഹം മമ്മിയൂരിൽ കണ്ടെത്തുകയായിരുന്നു

ഇതിനിടെ കൈപ്പമംഗലത്തെ പെട്രോൾ പമ്പുടമയെ കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിഷേധിച്ച് പെട്രോൾ പമ്പുടമകൾ നാളെ പ്രതിഷേധ ദിനം ആചരിക്കും. തൃശൂർ ജില്ലയിൽ ഉച്ചക്ക് ഒരു മണി മുതൽ വൈകീട്ട് അഞ്ച് വരെ പമ്പുകൾ അടച്ചിട്ട് പ്രതിഷേധിക്കും. സംസ്ഥാനത്ത് കറുത്ത കൊടി കെട്ടി കരിദിനം ആചരിച്ച് പ്രതിഷേധിക്കുമെന്ന് പെട്രോളിയം ഡീലേഴ്സ് അസോസിയേഷൻ സെക്രട്ടറി ബാലൻ അറിയിച്ചു